അന്നനാളത്തെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും ഇതിൻറെ കാരണങ്ങളെക്കുറിച്ച് പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ അന്നനാളത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. അതായത് ജിആർഡി എന്നു പറയുന്ന ഒരു അസുഖത്തെ കുറിച്ചാണ്.. ഈ അസുഖം നമ്മുടെ സമൂഹത്തിൽ വളരെയധികം കോമൺ ആയിട്ട് ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ്.. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന നെഞ്ചരിച്ചൽ ഇതിനെയാണ്.

   

നമ്മള് ഹാർട്ട് ബേൺ എന്ന് പറയുന്നത്.. ഇവ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ വയറിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ആസിഡ് അന്നനാളത്തിലേക്ക് തികട്ടിവന്നു തുടർന്ന് നമ്മുടെ അന്നനാളത്തിൽ മുറിവുകൾ ഉണ്ടാക്കി വിള്ളലുകൾ ഉണ്ടാക്കി അല്ലെങ്കിൽ അൾസർ ഉണ്ടാക്കി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഈ ജി ആർ ഡി എന്ന് പറയുന്നത്.. ഇതിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട രോഗലക്ഷണമാണ് നേരത്തെ പറഞ്ഞ നെഞ്ചരിച്ചൽ എന്ന് പറയുന്നത്.. അതുപോലെതന്നെ കൂടുതൽ ആളുകൾക്കും ഭക്ഷണം കഴിച്ചാൽ ഇത് പുളിച്ചു തികട്ടൽ രൂപത്തിലും.

വരാം.. അതായത് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതിൻറെ ഒരു അംശം മുകളിലേക്ക് വരുന്നതുപോലെ തോന്നും.. അതുപോലെതന്നെ ചില ആളുകൾ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഭക്ഷണം കഴിച്ചാൽ ഇറക്കാനുള്ള ബുദ്ധിമുട്ട്.. അതായത് ഭക്ഷണം കഴിച്ചാൽ അത് നമ്മുടെ അന്നനാളത്തിലൂടെ ഇറങ്ങാൻ.

ബുദ്ധിമുട്ട് അനുഭവപ്പെടുക ഇതൊരു രോഗ ലക്ഷണമാണ് അതുപോലെ തന്നെ നെഞ്ച് വേദന അനുഭവപ്പെടാറുണ്ട്.. ചിലപ്പോൾ ഗ്യാസ് പ്രോബ്ലം കൊണ്ടായിരിക്കാം അതല്ലെങ്കിൽ നേരത്തെ പറഞ്ഞ രോഗങ്ങൾ കാരണമായിരിക്കാം നെഞ്ചുവേദന ഉണ്ടാകുന്നു ഇതിനെ ആളുകൾ ഹാർട്ടറ്റാക്ക് ആണ് എന്ന് തെറ്റിദ്ധരിച്ച് ഇസിജി പോലുള്ളവ എടുക്കുന്നു.. തുടർന്ന് മരുന്നുകൾ കഴിച്ചാൽ മതി ശരിയാകും എന്നൊക്കെ പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പറഞ്ഞു വിടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….