ഭർത്താവിനെ ഉപേക്ഷിച്ചു പോകുന്ന ഭാര്യമാർ ഉള്ള ഈ കാലഘട്ടത്തിൽ ഈ ഭാര്യ ഭർത്താവിനു വേണ്ടി ചെയ്ത ത്യാഗം കണ്ടോ…

ഇക്ക ഒന്ന് ഇങ്ങോട്ട് വരുമോ.. അവൾ വിളിക്കുന്നത് കേട്ടപ്പോൾ അയാൾ ചോദിച്ചു എന്തിനാണ് ഞാൻ ഇവിടെ വണ്ടി കഴുകുന്നത് നീ കണ്ടില്ലേ.. ഒന്ന് വന്നിട്ട് പോകു ഇക്കാ.. ഈ പെണ്ണ് എപ്പോഴും ഇങ്ങനെയാണ് ആകെ ഒരു ദിവസം മാത്രമേ ലീവ് കിട്ടുകയുള്ളൂ ആ ഒരു ദിവസം മുഴുവൻ അവളുടെ പിന്നാലെ ഞാൻ ഇങ്ങനെ നടക്കണം.. അതും പറഞ്ഞുകൊണ്ട് നിസാർ ഷാദിയയുടെ അടുത്തേക്ക് പോയത്.. ഇക്കാ നിങ്ങൾ ഇത് കണ്ടോ എൻറെ രണ്ടു കൈയിലും മൈലാഞ്ചി ഇട്ടിരിക്കുകയാണ്.

   

എനിക്ക് ആണെങ്കിൽ വയറു വിശക്കുന്നു.. നിങ്ങൾ എനിക്ക് വാരി തരുമോ.. അവളുടെ ചോദ്യം കേട്ടപ്പോൾ അയാൾ പറഞ്ഞു നീ ഒന്ന് പോയെ എനിക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്.. അയാൾ അത് പറഞ്ഞപ്പോൾ അവൾ വീണ്ടും വീണ്ടും കെഞ്ചൻ തുടങ്ങി. പ്ലീസ് ഇക്കാ.. നീയെന്താ ചെറിയ കുട്ടി വല്ലതുമാണോ നിനക്ക് വാരി തരാൻ.. നിൻറെ കയ്യിലുള്ള മൈലാഞ്ചി കഴുകി കളഞ്ഞിട്ട് ഭക്ഷണം കഴിച്ചാൽ മതി.. അവൾ വീണ്ടും പറഞ്ഞു ഇക്കാ പ്ലീസ്..

ഈ പെണ്ണിൻറെ ഒരു കാര്യം ആരെങ്കിലും കണ്ടാൽ എനിക്ക് നാണക്കേടാണ്.. അത് കേട്ടതും അവൾക്ക് ചെറുതായി ഒന്ന് ദേഷ്യം വന്നു. എന്തിനാണ് നാണക്കേട് സ്വന്തം ഭാര്യക്ക് ചോറ് വാരി നൽകുന്നതിന് ഇപ്പോൾ എന്താണ് പ്രശ്നം.. അങ്ങനെയാണെങ്കിൽ എനിക്കും പറയാനുണ്ടല്ലോ കുറെ കാര്യങ്ങൾ ഇക്ക സുഖമില്ലാതെ കുറെ ദിവസം ഇവിടെ കിടന്നപ്പോൾ ഞാനല്ലേ ഇക്കയ്ക്ക് ചോറ് വാരി തന്നത്.. അവളുടെ പറച്ചിൽ കേട്ടപ്പോൾ അയാൾ പറഞ്ഞു.

അതുപോലെയാണോ ഇപ്പോൾ ഇത്.. ശരി ഞാനിപ്പോൾ ഒരുതവണ ഇങ്ങനെ ചെയ്യാം പക്ഷേ ഇനി ഇതുപോലുള്ള വേഷക്കെട്ടുകൾ എന്നെക്കൊണ്ട് ചെയ്യാൻ പറയരുത്.. ഇല്ല ഞാൻ ഇപ്പ ഒന്നും പറയില്ല ഞാൻ വേറെ ആരോടെങ്കിലും പറഞ്ഞോളാം.. ഈ പൊട്ടിയുടെ ഒരു കാര്യം മിണ്ടാതെ വായ തുറക്കു..അവനത് പറഞ്ഞത് കേട്ടപ്പോൾ അവൾ ഒന്നും പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു അപ്പോൾ എന്നോട് വലിയ സ്നേഹം ഉണ്ടല്ലേ.. അവളുടെ കുസൃതി നിറഞ്ഞ ആ ചോദ്യത്തിൽ അയാൾ ഉത്തരം പറഞ്ഞു. അതുകൊണ്ടുതന്നെയല്ലേ നിന്നെ ഒരു വർഷമായിട്ട് ഞാൻ ഇങ്ങനെ സഹിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക ….