ഫാറ്റി ലിവർ സാധ്യതകളെ മുൻകൂട്ടി തിരിച്ചറിയാനും ഇവ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെ സാരമായി തന്നെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് അതുമാത്രമല്ല ഇവ പലവിധ ലിവർ ഡിസീസസിലേക്കും നയിക്കുന്നുണ്ട്.. നമ്മുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയെയാണ് പൊതുവെ ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഇന്ന് ജീവിതശൈലി രോഗങ്ങളെ എടുത്തു നോക്കുകയാണെങ്കിൽ.

   

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അസുഖമായിട്ട് തന്നെ മാറിക്കൊണ്ടിരിക്കുകയാണ് ഫാറ്റി ലിവർ.. ഇന്ന് ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ ഒരു 10 പേരെ എടുത്ത് പരിശോധിച്ചാൽ അതിൽ ഒരു ആറു പേർക്ക് എങ്കിലും ഫാറ്റി ലിവർ ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.. അതുമാത്രമല്ല ഈ ഒരു പ്രശ്നം മുതിർന്നവരിൽ മാത്രമല്ല കണ്ടുവരുന്നത് കുട്ടികളിൽ പോലും കണ്ടുവരുന്നു എന്നുള്ളതും വളരെ ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ്..

നമുക്കറിയാം കരളിൽ കൊഴുപ്പ് കൂടുതൽ അടിഞ്ഞു കൂടുമ്പോഴാണ് ഈ അസുഖം വരുന്നത് എന്ന് പക്ഷേ ചെറിയ രീതിയിലൊക്കെ കരളിൽ കൊഴുപ്പ് അടിയാറുണ്ട്.. പക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ കരളിൻറെ വെയ്റ്റിനെക്കാളും എട്ടു മുതൽ 10 ശതമാനം വരെ വെയിറ്റ് കൂടുമ്പോഴാണ് നമ്മൾ തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ടി വരുന്നത്.. അതുപോലെതന്നെ കരൾ എന്നുപറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു ഗ്രന്ഥിയാണ്..

നമ്മുടെ ശരീരത്തിലെ ഒരുപാട് നല്ല നല്ല റോളുകൾ അതായത് ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിക്കുന്ന ഒരു അവയവം കൂടിയാണ്.. നമുക്കറിയാം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ധാരാളം കെമിക്കലുകളും കൊഴുപ്പും ഒക്കെ ശരീരത്തിലേക്ക് എത്തുന്നുണ്ട്.. അപ്പോൾ ഇത്തരത്തിൽ ശരീരത്തിലേക്ക് കടന്നുവരുന്ന ടോക്സിനുകൾ എല്ലാം നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട അവയവം തന്നെയാണ് നമ്മുടെ ലിവർ എന്ന് പറയുന്നത്.. കൂടുതൽ വിശദമായിട്ട് അറിയാൻ വീഡിയോ കാണുക….