പാചകത്തിനായിട്ട് എണ്ണകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കാം.. ഇത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നത്തെ ആളുകളെ പൊതുവേ ആരോഗ്യമുള്ള ഭക്ഷണത്തേക്കാൾ പൊതുവേ ഇഷ്ടപ്പെടുന്നത് നല്ല ടേസ്റ്റി ആയിട്ടുള്ള നല്ല വെറൈറ്റി ഫുഡുകൾ ആണ്.. അതുകൊണ്ടുതന്നെ ഭക്ഷണ രീതിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളും ഇന്ന് ആളുകളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. ഈയൊരു വിഷയവുമായി ബന്ധപ്പെട്ട നോക്കുകയാണ്.

   

എങ്കിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടിട്ടാണ് നമ്മുടെ ആരോഗ്യം ഇന്ന് നിലനിൽക്കുന്നത്.. അപ്പോൾ നമ്മുടെ പാചകം എങ്ങനെ ആരോഗ്യപ്രദമാക്കാം എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.. എണ്ണ കൂടുതൽ കഴിക്കുന്നത് കുഴപ്പമാണോ അല്ലെങ്കിൽ ഭക്ഷണത്തിൽ നിന്ന് എണ്ണ ഒഴിവാക്കേണ്ട കാര്യമുണ്ടോ.. അതല്ലെങ്കിൽ ഭക്ഷണത്തിലെ എണ്ണ ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അതുപോലെ.

ഏത് എണ്ണകൾ പാചകത്തിനായി ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് മനസ്സിലാക്കാം.. പൊതുവേ എണ്ണകൾ എന്നു പറയുമ്പോൾ ദ്രാവകരൂപത്തിലുള്ള ഒരു കൊഴുപ്പ് തന്നെയാണ്.. അത് പ്രധാനമായിട്ടും സിമ്പിൾ ഫാറ്റ് ഉണ്ട് അതുപോലെ തന്നെ ഡിറൈഡ് ഫാറ്റ് ഉണ്ട്.. സിമ്പിൾ ഫാറ്റ് എന്ന് പറയുന്നത് ട്രൈ ഗ്ലിസറയിടും അതുപോലെ ഡിറൈഡ് ഫാറ്റ് എന്ന് പറയുന്നത് കൊളസ്ട്രോൾ ആണ്.. അപ്പോൾ നമ്മുടെ എണ്ണയുടെ ഉപയോഗം.

എടുക്കുകയാണെങ്കിൽ ഒരു ഗ്രാം ഫാറ്റിൽ നിന്ന് 9 കലോറി വരെ കിട്ടും.. അതായത് നമ്മൾ ഒരു സ്പൂൺ എണ്ണ ഉപയോഗിച്ചാൽ 45 മുതൽ 50 കലോറി വരെ ലഭിക്കുന്നുണ്ട്.. നമ്മുടെ ഏറ്റവും വലിയ ശത്രുവായിട്ട് പറയുന്ന പഞ്ചസാര നോക്കുകയാണെങ്കിൽ ഒരു സ്പൂൺ പഞ്ചസാരയിൽ നിന്ന് 15 കലോറി ആണ് നമുക്ക് ലഭിക്കുന്നത്.. അപ്പോൾ പഞ്ചസാരയെക്കാൾ ഏറ്റവും വലിയ വില്ലൻ എന്ന് പറയുന്നത് നമ്മൾ ഉപയോഗിക്കുന്ന എണ്ണ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….