ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചും അതിനുള്ള മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്ന് പറയുന്നത് അയാളുടെ ആരോഗ്യം തന്നെയാണ്.. ആരോഗ്യം നശിച്ചു കഴിഞ്ഞാൽ മറ്റ് എന്തൊക്കെ നമ്മുടെ കൂടെ ഉണ്ടായിട്ടും ഒരു കാര്യവുമില്ല.. അതുകൊണ്ടുതന്നെ നമ്മളെ ഒരു രോഗവും ബാധിക്കാതെ ഇരിക്കണമെങ്കിൽ അല്ലെങ്കിൽ ഒരു രോഗവും നമുക്ക് വരാതെ ഇരിക്കണമെങ്കിൽ.

   

നമ്മുടെ രോഗപ്രതിരോധശേഷി എന്ന് പറയുന്നത് അത്രയും നല്ലതായിരിക്കണം.. കോവിഡ് കാലത്ത് നമ്മളെ എങ്ങനെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണം എന്നതിനെ കുറിച്ച് ഒരുപാട് ചർച്ച ചെയ്തിരുന്നു.. വീണ്ടും കോവിഡ് വരുന്ന ഈ ഒരു സമയത്ത് അതുപോലെതന്നെ ഒരുപാട് പകർച്ചപ്പനികൾ വരുന്ന ഈ ഒരു കാലഘട്ടത്തിൽ നമുക്ക് നമ്മുടെ ഇമ്മ്യൂണിറ്റിയെ കുറിച്ച് ഒന്നു നോക്കാം.. അതുകൊണ്ടുതന്നെ.

ഈ വീഡിയോയിലൂടെ എന്താണ് ഇമ്മ്യൂണിറ്റി എന്നും ഇത് ശരീരത്തിൽ വർദ്ധിപ്പിക്കാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതിനായിട്ട് ഭക്ഷണരീതിയിൽ എന്തെല്ലാമാണ് ഉൾപ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് മനസ്സിലാക്കാം.. എന്താണ് ഇമ്മ്യൂണിറ്റി എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിന് ഒരു രോഗത്തെ തടയാനുള്ള പ്രതിരോധശക്തിയെയാണ് നമ്മൾ ഇമ്മ്യൂണിറ്റി എന്നു പറയുന്നത്.. അത് പ്രധാനമായിട്ടും.

രണ്ടായി തിരിച്ചിട്ടുണ്ട്.. നാച്ചുറൽ ഇമ്മ്യൂണിറ്റിയും അതുപോലെതന്നെ അക്വാഡ് ഇമ്മ്യൂണിറ്റി.. നാച്ചുറൽ ഇമ്മ്യൂണിറ്റി എന്നുപറയുമ്പോൾ ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ അവർക്ക് കിട്ടുന്നതാണ്.. ആ ഒരു സമയത്ത് നമുക്കറിയാം രോഗപ്രതിരോധശേഷി എന്നു പറയുന്നത് വളരെ കുറവായിരിക്കും.. അതുകൊണ്ടുതന്നെയാണ് കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ഒരു സമയത്ത് അസുഖങ്ങൾ ഉള്ളവരൊന്നും കുഞ്ഞുങ്ങളെ എടുക്കാതിരിക്കുക അല്ലെങ്കിൽ കുഞ്ഞിൻറെ അടുത്തേക്ക് പോകാതിരിക്കുക എന്നൊക്കെ പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….