പാലക്കാട് ജില്ലയിൽ നിന്നും ഒരു പെൺകുട്ടിയെ സ്കൂളിലേക്ക് പറഞ്ഞയച്ച ശേഷം ആ പെൺകുട്ടി വീട്ടിലേക്ക് എത്തിയില്ല.. അവൾ എട്ടാം ക്ലാസ്സിലായിരുന്നു പഠിക്കുന്നത്.. ഈയൊരു പരാതിയും ആയിട്ട് അവളുടെ രക്ഷിതാക്കൾ സ്കൂളിലെ അധികൃതരുമായി ബന്ധപ്പെട്ടു.. അവിടുന്ന് കിട്ടിയ മറുപടി എന്ന് പറയുന്നത് കുട്ടി സാധാരണ എല്ലാ കുട്ടികളെയും പോലെ തന്നെ അവിടെ നിന്നും ഇറങ്ങിയിട്ടുണ്ട് പക്ഷേ വീട്ടിൽ എത്താത്ത വിവരം ഞങ്ങൾക്ക് അറിയില്ല..
അങ്ങനെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു പിന്നീട് രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മൂന്ന് ചെറുപ്പക്കാരോടൊപ്പം കണ്ടുപിടിക്കുകയാണ്.. ഇന്ന് ഈ ഒരു കഥ ഇവിടെ പറയാൻ കാരണം കഴിഞ്ഞ ദിവസം ഒരു രക്ഷിതാവ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അവരുടെ മകളും ആയിട്ട് എന്നെ കാണാൻ എത്തിയിരുന്നു.. അവരുടെ പരാതി എന്താണെന്ന് വെച്ചാൽ അവരുടെ മകൾ പഴയപോലെ ഇപ്പോൾ ഒന്നും തന്നെ സംസാരിക്കുന്നില്ല..
മിണ്ടാതെ ഇരിക്കുകയാണ്.. അഥവാ എന്തെങ്കിലും സംസാരിച്ചാലും അവൾ പൊട്ടിത്തെറിക്കുകയാണ് ദേഷ്യത്തിലാണ് സംസാരിക്കുന്നത്.. എന്തെങ്കിലും മകൾ മിണ്ടുന്നുണ്ടെങ്കിൽ അത് അവളുടെ മുത്തശ്ശിയോട് മാത്രമാണ്.. ഞങ്ങളോട് ആരോടും മകൾ ഒന്നും തന്നെ സംസാരിക്കുന്നില്ല.. സദാ സമയവും ഫോണിൽ തന്നെ നോക്കി ഇരിക്കുകയാണ്.. ഞാൻ കുറെ സമയം അവരുടെ മുഴുവൻ പ്രശ്നങ്ങളും കേട്ടു.. അതെല്ലാം.
കേട്ടുകഴിഞ്ഞാൽ ഞാൻ അവരോട് ചോദിച്ചു എന്നുമുതലാണ് ഈ ഒരു പ്രവണത തുടങ്ങിയത്.. അവർ ഓർത്തെടുത്ത് വളരെ കൃത്യമായ രീതിയിൽ പറഞ്ഞു ഈ കഴിഞ്ഞ കൊറോണ കാലഘട്ടത്തിനു ശേഷമാണ് ഇങ്ങനെയൊരു അവസ്ഥ അവളിൽ കണ്ടു തുടങ്ങിയത്.. അവൾ നന്നായി പഠിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു.. അവളുടെ ക്ലാസിലെ മാർക്ക് എന്ന് പറയുന്നത് ഏറ്റവും കൂടുതലായിരുന്നു എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….