ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മളെല്ലാവരും യൂറിക്കാസിഡ് എന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. പലപ്പോഴും ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ വർദ്ധിച്ചത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരിക്കാം പലരും.. യൂറിക്കാസിഡ് എന്ന് പറയുമ്പോൾ 8 ലെറ്ററുകൾ ആണുള്ളത് അതുപോലെതന്നെ ഇവയുടെ നോർമൽ വാല്യൂ എന്നു പറയുന്നത് അതും എട്ടാണ്.. അതുകൊണ്ടുതന്നെ.

   

ഈ നോർമൽ വാല്യുമായ എട്ടിനു മുകളിൽ പോയിക്കഴിഞ്ഞാൽ നിങ്ങൾക്ക് തീർച്ചയായിട്ടും എട്ടിൻറെ പണി കിട്ടുക തന്നെ ചെയ്യും.. ശരീരത്തിൽ യൂറിക്കാസിഡ് കൂടുന്നതുകൊണ്ട് ആളുകളിലെ നേരത്തെ പറഞ്ഞതുപോലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് പ്രശ്നങ്ങൾ എന്ന് പറയുമ്പോൾ മുട്ട് വേദന അല്ലെങ്കിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലായിട്ട് കണ്ടുവരുന്ന വേദനകൾ അതുപോലെതന്നെ നീർക്കെട്ടുകൾ.. അതുപോലെ ഗൗട്ട് എന്നുള്ള പ്രശ്നം വരെ വരാം..

ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും ശരീരത്തിലെ ജോയിൻറ് പെയിൻ അല്ലെങ്കിൽ നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളുമായിട്ട് ഡോക്ടറെ കാണാൻ ചെന്നാൽ ഡോക്ടർ ആദ്യം പറയുന്നത് നിങ്ങൾ പോയി യൂറിക് ആസിഡ് പരിശോധിച്ചിട്ട് വരൂ എന്നുള്ളതാണ്.. അതുപോലെതന്നെ പലരും ചോദിക്കാറുണ്ട് ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നതുകൊണ്ട് അത് വന്ധ്യത എന്നുള്ള രോഗത്തിന് കാരണമായി മാറുമോ ഡോക്ടർ എന്ന്..

എന്നാൽ അതിനുള്ള ഉത്തരം തീർച്ചയായിട്ടും മാറും എന്നുള്ളത് തന്നെയാണ്.. അതുപോലെതന്നെ ശരീരത്തിൽ യൂറിക്കാസിഡ് കൂടിയിട്ടുള്ള ആളുകൾക്ക് മറ്റ് ജീവിതശൈലി രോഗങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചു നോക്കേണ്ടതാണ്.. അതുപോലെ തന്നെ ശരീരത്തിൽ ഫാറ്റി ലിവർ ഉള്ള ആളുകൾക്കും യൂറിക് ആസിഡ് ഉണ്ടോ എന്ന പരിശോധിക്കേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…