പ്രമേഹ രോഗികളായ ആളുകളിൽ കണ്ടുവരുന്ന സംശയങ്ങളും അതുപോലെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പ്രമേഹം അഥവാ ഷുഗർ എന്ന് എല്ലാവരും വിളിക്കുന്ന ഈ അസുഖം എന്താണ്.. ലോകത്ത് ഒട്ടുമിക്ക ആളുകളിലും ഈ ഒരു അസുഖം ഇന്ന് കണ്ടുവരുന്നുണ്ട്.. ഇതൊരു ജീവിതശൈലി രോഗം കൂടിയാണ്.. ഈ ഒരു ഡയബറ്റീസ് എന്നുള്ള അസുഖത്തെക്കുറിച്ച് ആളുകൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട്.. ഇത് ഏത് പ്രായക്കാരിൽ ആണ് കൂടുതലായും ബാധിക്കുന്നത് അതുപോലെതന്നെ.

   

ഈ ഒരു അസുഖം വന്നു കഴിഞ്ഞാൽ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുമോ അതുപോലെ ഈ അസുഖത്തിന് കാലങ്ങളോളം മരുന്നുകൾ കഴിക്കേണ്ടി വരുമോ.. ഈ അസുഖം മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് വളരെ ഭീകരം അല്ലേ അതുപോലെതന്നെ ഈ അസുഖം വന്നു കഴിഞ്ഞാൽ നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കേണ്ടി വരില്ലേ അല്ലെങ്കിൽ അതെല്ലാം കഴിക്കാൻ പറ്റുമോ തുടങ്ങിയ രീതിയിലുള്ള സംശയങ്ങളൊക്കെ.

ആളുകളുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരം സംശയങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ സംസാരിക്കാം.. ഷുഗർ എന്നുപറഞ്ഞാൽ ഒരു ഹൈപ്പർ ഗ്ലൈസീമിയ എന്നുള്ള ഒരു അവസ്ഥയാണ്.. നമ്മുടെ ശരീരത്തിന്റെ അകത്ത് രക്തത്തിൻറെ അകത്ത് ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിനെയാണ് നമ്മൾ സിമ്പിൾ ആയിട്ട് ഷുഗർ എന്ന് പറയുന്നത്.. ഗ്ലൂക്കോസ് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരം പ്രവർത്തിക്കാൻ ആവശ്യമായി.

വേണ്ട ഊർജ്ജമാണ്.. നമ്മൾ ഭക്ഷണം കഴിക്കുന്നത് വഴി ഉണ്ടാകുന്ന ആ ഒരു എനർജി അല്ലെങ്കിൽ ഗ്ലൂക്കോസിനെയാണ് ശരീരം ഉപയോഗപ്പെടുത്തുന്നത്.. ഇതുവഴിയാണ് നമ്മുടെ ശരീരം നല്ലപോലെ പ്രവർത്തിക്കുന്നതും.. അപ്പോൾ നമ്മൾ ഭക്ഷണം കഴിച്ചിട്ട് ഒരുപാട് എനർജി വരികയാണെങ്കിൽ ഇതിന് പ്രോപ്പർ ആയിട്ട് നമ്മുടെ ശരീരം സ്വീകരിക്കുന്നില്ല എങ്കിൽ അതല്ലെങ്കിൽ അമിതമായി ഉണ്ടാകുന്ന ഗ്ലൂക്കോസ് മറ്റൊരു രൂപത്തിൽ മാറ്റപ്പെടുന്നില്ല എങ്കിൽ നിങ്ങൾക്ക് ഷുഗർ വരാൻ സാധ്യത കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….