ഡെലിവറി ഡേറ്റിനു മുൻപേ തന്നെ മാസം തികയാതെ കുഞ്ഞ് ജനിക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രീറ്ററം ലേബറിനെ കുറിച്ച് നമുക്ക് സംസാരിക്കാം.. നമുക്കറിയാം ഒരു ഗർഭകാലം എന്നു പറയുന്നത് 40 ആഴ്ചയുടെ കാലയളവ് ആണ്.. അതായത് ഈ 40 ആഴ്ച കഴിയുമ്പോൾ ആണ് നമ്മൾ ഒരു സ്ത്രീക്ക് ഡെലിവറി ഡേറ്റ് പറയുന്നത്.. ഒരു 37 ആഴ്ച അതായത് ഒരു മൂന്ന് ആഴ്ച മുന്നേ കുഞ്ഞ് കൂടുതൽ മെച്വർ ആണ് എന്നുള്ളത് പറയപ്പെടുന്നു..

   

അപ്പോൾ 37 ആഴ്ചകൾ ആകുന്നതിനു മുൻപേ വരുന്ന പ്രസവവേദനക്ക് ആണ് പ്രീറ്ററം ലേബർ എന്ന് പറയുന്നത്.. ഇത് സ്ത്രീകളിൽ പലതരത്തിൽ വരാറുണ്ട്.. ചില സ്ത്രീകൾക്ക് അതിനു മുൻപേ തന്നെ വേദന വരാൻ മാത്രമല്ല ഗർഭഭാഗത്തിന്റെ വായ അതായത് സെർവിക്സ് എന്ന് പറയും അത് വികസനം വന്നിട്ട് തന്നെ വേദന വരാം.. ചില സ്ത്രീകൾക്ക് വെള്ളം പോയിട്ട് ആയിരിക്കാം ഈ ഒരു വേദന വരുന്നത്.. അതുപോലെ ചില സ്ത്രീകൾക്ക്.

ആണെങ്കിൽ ഈ ഗർഭപാത്രത്തിന്റെ വായ അതായത് സെർവിക്സിന് ബലക്കുറവ് ഉണ്ടാവാം.. അങ്ങനെയുള്ള സ്ത്രീകൾക്ക് വേദന ഇല്ലാതെതന്നെ വികസനത്തോടുകൂടി തന്നെ വരാറുണ്ട്.. ഇതിനെയെല്ലാം നമ്മൾ ഈ ഒരു കാറ്റഗറിയിൽ തന്നെയാണ് പെടുത്തുന്നത്.. ഇതിനെ നമുക്ക് ഒരൊറ്റ കാരണമായിട്ട് പറയാൻ ബുദ്ധിമുട്ടാണ്.. അതായത് ഇതിനെ പല കാരണങ്ങൾ ഉണ്ടാകാം ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ കുറച്ച് ഏജ് ആയ അമ്മമാർ.

അതായത് ഒരു 40 വയസ്സ് ഒക്കെ കഴിഞ്ഞ് അമ്മമാർ അതുപോലെ 18 വയസ്സിനു താഴെയുള്ള വളരെ ചെറിയ കുട്ടികൾക്ക് പ്രഗ്നൻസി ആയി കഴിഞ്ഞാൽ അതുപോലെ തന്നെ ആൽക്കഹോൾ സ്മോക്കിംഗ് തുടങ്ങിയ ശീലം കൊണ്ടും ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് വരാൻ സാധ്യത കൂടുതലാണ്.. ഇതിൽ ഏറ്റവും കോമൺ ആയിട്ട് കണ്ടുവരുന്നത് ഇൻഫെക്ഷൻ തന്നെയാണ്.. പൊതുവേ ഗർഭകാലം എന്നു പറയുന്നത് സ്ത്രീകളിൽ പ്രതിരോധശക്തി കുറഞ്ഞുനിൽക്കുന്ന ഒരു കാലമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….