കൗമാരപ്രായക്കാരിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ പ്രശ്നവും അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മുടെ ക്ലിനിക്കിലെ പ്രധാനമായിട്ടും കൗമാരപ്രായക്കാരായ കുട്ടികൾ വന്ന് പറയുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. അവരെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരസ്യങ്ങളിൽ കാണുന്ന പലതരം പ്രോഡക്ടുകളും വാങ്ങി ഉപയോഗിച്ചു.. അതുപോലെതന്നെ യൂട്യൂബിൽ ഓരോരുത്തരും വന്നു പറയുന്ന പല ഒറ്റമൂലികളും.

   

ട്രൈ ചെയ്തു നോക്കി പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും യാതൊരു റിസൾട്ട് ലഭിച്ചില്ല.. അങ്ങനെ അവസാനം ക്ലിനിക്കിലേക്ക് വരികയാണ് ഡോക്ടറെ ഈയൊരു പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ചോദിച്ചു കൊണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് മുടികൊഴിച്ചിൽ എന്നുള്ള വിഷയത്തെക്കുറിച്ച് തന്നെ സംസാരിക്കാം.. എന്തുകൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത് എന്നും ഇതെങ്ങനെ നമുക്ക് മാനേജ് ചെയ്യാം അല്ലെങ്കിൽ പരിഹരിക്കാം എന്നും നമുക്ക് നോക്കാം..

ആദ്യം നമ്മളെ പരിഹാരങ്ങളെ കുറിച്ച് അറിയുന്നതിന് മുമ്പ് അതിൻറെ കാരണങ്ങളെക്കുറിച്ച് അറിയണം അതായത് എന്തുകൊണ്ടാണ് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത് എന്താണ് അതിനു പിന്നിലെ കാരണങ്ങൾ എന്ന് മനസ്സിലാക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് പാരമ്പര്യം തന്നെയാണ്.. പാരമ്പര്യമായി മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ അതായത് നമ്മുടെ മാതാപിതാക്കൾക്ക് മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ.

അത് നമുക്കും വരാനുള്ള സാധ്യത കൂടുതലാണ്.. ഇതെങ്ങനെയാണ് മനസ്സിലാക്കുക എന്ന് ചോദിച്ചാൽ മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ നമ്മുടെ മുടിയുടെ കട്ടി മുൻപത്തേക്കാൾ കുറഞ്ഞുവരുന്നത് നമുക്ക് അനുഭവപ്പെടും.. ഉദാഹരണമായിട്ട് ആൺകുട്ടികളെ കുറിച്ച് പറയുകയാണെങ്കിൽ അവരുടെ ഇരുവശത്തുള്ള നെറ്റി കയറി പോകുന്നത് കാണാം.. അതുപോലെതന്നെ പെൺകുട്ടികളെ എടുത്താൽ മുടി വകയുന്ന ഇടങ്ങളിൽ നല്ലപോലെ മണ്ട കാണാൻ തുടങ്ങും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….