ജോയിൻറ് പെയിൻ ഉള്ള ആളുകൾ കാൽസ്യം ഗുളിക കഴിക്കുന്നതിനു മുൻപായിട്ട് ഈ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളിൽ ഇന്ന് കണ്ടുവരുന്ന പ്രശ്നമാണ് ജോയിൻറ് പെയിൻ എന്നുപറയുന്നത്.. പൊതുവേ ഇത്തരത്തിൽ ജോയിൻറ് പെയിൻ ഉണ്ട് എന്ന് പറഞ്ഞാൽ നമ്മുടെ ഡോക്ടറെ കാണാൻ പോകുമ്പോൾ നമുക്ക് കഴിക്കാൻ തരുന്നത് കാൽസ്യം ഗുളികകൾ തന്നെയായിരിക്കും.. പൊതുവേ അസ്ഥി സംബന്ധമായിട്ട് എന്ത് അസുഖങ്ങൾ വന്നാലും നമ്മൾ ആദ്യം.

   

പരിശോധിക്കുന്നത് അതുപോലെതന്നെ സപ്ലിമെൻറ് എടുക്കുന്നതും അതുപോലെ ഗുളികകൾ കഴിക്കുന്നതൊക്കെ കാൽസ്യത്തിനു വേണ്ടി ആയിരിക്കും.. പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്രത്തോളം നമ്മൾ ചെയ്തു കഴിഞ്ഞാൽ ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറണമെന്ന് നിർബന്ധമില്ല.. ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒരു പ്രശ്നം ഇത്തരത്തിൽ ജോയിൻറ് പെയിൻ ഉണ്ടാവും പക്ഷേ നമ്മൾ കാൽസ്യം കുറവായിരിക്കും.

എന്ന് കരുതിയിട്ട് പരിശോധന നടത്തുമ്പോൾ ശരീരത്തിലെ കാൽസ്യം നോർമൽ ആയിരിക്കും.. നമ്മുടെ ബോൺ കുറച്ചുകൂടി സ്ട്രോങ്ങ് ആയിരിക്കണമെങ്കിൽ നമുക്ക് കാൽസ്യം മാത്രം കിട്ടിയാൽ പോര വിറ്റാമിൻ ഡി അതുപോലെ തന്നെ മെഗ്നീഷ്യം എന്നീ രണ്ട് പോഷക ഘടകങ്ങൾ നമുക്ക് ആവശ്യമായി വേണം.. ഈ രണ്ട് പോഷക ഘടകങ്ങളിലൂടെ കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിന് അത് വളരെയധികം.

ഉപയോഗപ്പെടുകയുള്ളൂ.. അല്ലാതെ വെറുതെ കാൽസ്യം കഴിച്ചു കഴിഞ്ഞാൽ അത് മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കും എന്നല്ലാതെ നമ്മുടെ ശരീരത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാവില്ല.. അതുപോലെ ടെസ്റ്റുകൾ ചെയ്യുമ്പോൾ കാൽസ്യം നോർമലാണ് എന്ന് കാണിക്കുകയല്ലാതെ ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരിക്കലും മാറുകയില്ല.. കാൽസ്യം ഡെഫിഷ്യൻസി എന്ന് പറയുന്നത് ഭൂരിഭാഗം ആളുകളിലും ഉള്ള ഒരു കാര്യം തന്നെയാണ് പക്ഷേ നമ്മൾ ഇതിനായിട്ട് ടെസ്റ്റുകൾ ചെയ്യുമ്പോൾ അതിൽ കാണണമെന്ന് നിർബന്ധമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…