ഡയബറ്റിസ് രോഗത്തിനായി ഇൻസുലിൻ എടുക്കേണ്ടവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇൻസുലിൻ എന്നു പറയുന്നത് പലർക്കും ഒരു പേടി സ്വപ്നം തന്നെയാണ്.. ഡയബറ്റീസ് വരുമ്പോൾ ഇൻസുലിൻ എടുക്കുന്നത് അത് പലപ്പോഴും ഒരുപാട് വേദന ഉണ്ടാക്കുമോ.. അതുപോലെതന്നെ ഒരിക്കൽ ഈ ഇൻസുലിൻ എടുക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് അത് നമ്മുടെ ജീവിതകാലം മുഴുവൻ എടുക്കേണ്ടി വരുമോ എന്നൊക്കെയുള്ള സംശയങ്ങൾ ആളുകൾക്ക് ഉണ്ടാവും..

   

അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഇൻസുലിൻ എന്ന വിഷയത്തെക്കുറിച്ച് മനസ്സിലാക്കാം.. ഇൻസുലിൻ തന്നെ നമുക്ക് രണ്ട് രീതിയിൽ എടുക്കാവുന്നതാണ്.. പെൻ ഇൻസുലിൻ എടുക്കാം അതല്ലെങ്കിൽ ഇൻഫെക്ഷൻ ആയിട്ട് എടുക്കാം.. അതിന് മറ്റൊരാളുടെയും സഹായം നമുക്ക് ആവശ്യമില്ല നമുക്ക് തന്നെ ചെയ്യാൻ സാധിക്കുന്നതാണ്.. ഇതൊരു വലിയ ഇഞ്ചക്ഷൻ പോലും അല്ല എന്നുള്ളതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്..

പലപ്പോഴും ആളുകളിൽ പ്രമേഹരോഗം കൺട്രോളിൽ അല്ലാതെ വരുന്നത് ആ ഒരു ഇൻസുലിൻ ഉത്പാദനം ശരീരത്തിൽ കുറയുന്നത് കൊണ്ടോ അതല്ലെങ്കിൽ ഇൻസുലിനോടുള്ള റെസിസ്റ്റൻസ് നമ്മുടെ കോശങ്ങൾക്ക് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ അതുകൊണ്ടാണ്.. ഇപ്പോൾ ടൈപ്പ് വൺ ഡയബറ്റീസ് ഉണ്ട് അതുപോലെ തന്നെ ടൈപ്പ് ടു ഡയബറ്റീസ് ഉണ്ട്.. ടൈപ്പ് വൺ ഡയബറ്റീസ് എന്ന് പറഞ്ഞാൽ.

അവരുടെ പാൻക്രിയാസിലെ ബീറ്റ കോശങ്ങൾക്ക് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ഒട്ടും കഴിവില്ലാത്ത അവസ്ഥ.. ഇത് ചെറുപ്പം മുതലേ തന്നെ കുട്ടികളിൽ കണ്ടുവരുന്നു.. ഡയബറ്റീസ് നമുക്ക് ഒരിക്കലും മാറ്റാൻ കഴിയില്ല ഇതിന് ജീവിതത്തിൻറെ അവസാനം വരെയും ഇൻസുലിൻ എടുക്കേണ്ടി വരുന്നത് അത്യാവശ്യം തന്നെയാണ്.. അതുപോലെതന്നെ പ്രഗ്നൻസി ടൈമിൽ അമ്മമാർക്ക് ഉണ്ടാകുന്ന പ്രമേഹവും ഉണ്ട്.. പലപ്പോഴും ടൈപ്പ് ടു ഡയബറ്റിസ് ഉള്ളവർക്ക് മരുന്നുകൾ കഴിച്ചിട്ടും കൺട്രോൾ അല്ലാതെ വരുമ്പോൾ അവർക്ക് ഇൻസുലിൻ ആവശ്യമായി വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….