തീരെ ശരീരം മെലിഞ്ഞ ആളുകൾക്ക് നല്ല ശരീരഘടനയും സൗന്ദര്യവും ഉണ്ടാകാൻ ഭക്ഷണ രീതികളിൽ എന്തെല്ലാം ശ്രദ്ധിക്കാം എന്ന് നോക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അമിതവണ്ണം എന്നുള്ളതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഒരു ആരോഗ്യപ്രശ്നം.. എന്നാലും തീരെ മെലിഞ്ഞ് ശോഷിച്ച ശരീരമുള്ളത് കൊണ്ട് വിഷമിക്കുന്ന ധാരാളം ആളുകളും നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.. ചിലർക്ക് എന്തെങ്കിലും അസുഖങ്ങൾ വന്നതിന്റെ ഭാഗമായിട്ട് ആവാം ശരീരം ക്ഷീണിച്ചത്.. എന്നാൽ ചിലർ ജന്മനാൽ തന്നെ മെലിഞ്ഞ ശരീരപ്രകൃതം ഉള്ളവർ ആയിരിക്കാം..

   

ശരീരത്തെ പുഷ്ടിപ്പെടുത്തി കായിക ബലവും ആരോഗ്യവും സൗന്ദര്യവും പേഴ്സണാലിറ്റിയും ഉത്തമമാക്കാനും അതുപോലെതന്നെ നിലനിർത്താനും എങ്ങനെയാണ് സാധിക്കുക.. ഇതിനായിട്ട് ഭക്ഷണരീതികളിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്.. എന്താണ് ഉത്തമ ശരീരഘടന എന്നറിയുക എന്നുള്ളതാണ് ശരീരം മെച്ചപ്പെടുത്താൻ വേണ്ട ഫസ്റ്റ് സ്റ്റെപ്പ് എന്ന് പറയുന്നത്.. ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും അളവ് കോൽ ആയി സാധാരണ.

നോക്കുന്നത് ബിഎംഐ അതായത് ശരീരഭാരസൂചിക ആണ്.. ബിഎംഐ കുറഞ്ഞതുകൊണ്ട് ജോലി ലഭിക്കാതെ വരുന്നവരും ഉണ്ട്.. ജോലിക്കായിട്ട് പ്രത്യേകിച്ചും ശരീരക്ഷമത ആവശ്യമായ പോലീസ് അതുപോലെ തന്നെ ഡിഫൻസ് തുടങ്ങിയ മേഖലകൾ പേഴ്സണാലിറ്റിക്ക് പ്രാധാന്യം നൽകുന്ന അഡ്മിനിസ്ട്രേറ്റീവ് വിഷ്വൽ മീഡിയ തുടങ്ങിയ മേഖലകൾ എല്ലാം ശോഭിക്കണം എങ്കിൽ ഉത്തമമായ ഒരു ശരീരഘടന നമുക്ക് ആവശ്യമാണ്..

അതുപോലെതന്നെ തീരെ മെലിഞ്ഞ ശരീരം ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനും അതുപോലെതന്നെ കുടുംബ ജീവിതത്തിലും അത് വലിയ പ്രശ്നങ്ങൾക്ക് വഴിതെളിക്കും.. ശരീരം പുഷ്ടിപ്പെടുത്താൻ ശ്രമിക്കുമ്പോൾ കൊഴുപ്പ് കൂടി കുടവയറും അതുപോലെതന്നെ മറ്റ് രോഗങ്ങളും വരാതെ നോക്കേണ്ടത് പ്രധാനമാണ്.. ഉത്തമമായ ശരീരഘടനയും സൗന്ദര്യവും പേഴ്സണാലിറ്റിയും എല്ലാം നിലനിർത്താൻ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….