സംശയം ഒരു രോഗമാണോ?? ഇത് ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വിദേശത്ത് അറിയപ്പെട്ടിരുന്ന ഒരു കമ്പനിയിൽ വർക്ക് ചെയ്തിരുന്ന ആൾ നമ്മുടെ ക്ലിനിക്കിലേക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് വന്നിരുന്നു.. ഓൺലൈൻ ആയിട്ടുള്ള ഒരു കൺസൾട്ടേഷൻ ആയിരുന്നു അത്.. അദ്ദേഹം കഴിഞ്ഞ നാലു വർഷങ്ങൾ ആയിട്ട് ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്.. അദ്ദേഹം പരിശോധനയ്ക്ക് വന്നപ്പോൾ പറഞ്ഞ പ്രശ്നങ്ങൾ.

   

എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ സാർ ഒരുപാട് കാലമായിട്ട് ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണ്.. ഇതുവരെയും വീട്ടിലൊന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല അത്രയും രഹസ്യമായിട്ടായിരുന്നു ഞങ്ങളുടെ ബന്ധം ഞങ്ങൾ അത്രയും ശ്രദ്ധയോടുകൂടിയാണ് കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നത്.. പക്ഷേ ഇപ്പോൾ അവളുടെ വീട്ടിൽ കല്യാണത്തിനെ കുറിച്ചൊക്കെ ആലോചിക്കുന്നുണ്ട്.. അപ്പോൾ അവൾ തന്നെ അവളുടെ വീട്ടിൽ ഇതിനെക്കുറിച്ച് പറഞ്ഞു..

തുടക്കത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.. എന്നാൽ ഇനി ഞങ്ങൾ ഈ ഒരു ബന്ധത്തിൽ നിന്നും മാറില്ല എന്ന് കണ്ടപ്പോൾ അവർ കല്യാണത്തിന് റെഡിയാണ് എന്ന് പറഞ്ഞു.. പിന്നെ ബാക്കി കാര്യങ്ങൾ എന്ന് പറയുമ്പോൾ വീട്ടുകാരും അതുപോലെ തന്നെ മതം ജാതി എല്ലാം സെയിം ആണ് അതുകൊണ്ട് കുഴപ്പമില്ല.. അങ്ങനെ അടുത്ത മാസത്തിലേക്ക് കല്യാണം സെറ്റ് ചെയ്തു വച്ചിട്ടുണ്ട്.. അപ്പോൾ ഒരുമാസം കഴിഞ്ഞാൽ എൻറെ.

കല്യാണം നടത്താൻ പോകുകയാണ് എന്നുള്ളത് എനിക്ക് അറിയാം എന്നാലും ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയിട്ട് എൻറെ മനസ്സിലേക്ക് വല്ലാത്ത സംശയങ്ങൾ കടന്നു വരികയാണ്.. ഈ ഇടയ്ക്ക് അവൾ പറഞ്ഞിരുന്നു അവൾ ജോലി ചെയ്യുന്ന ഓഫീസിലെ അവളെക്കാൾ ജൂനിയർ ആയ ഒരു പയ്യൻ അവളോട് പ്രൊപ്പോസ് ചെയ്തു അവളോട് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞിരുന്നു.. ഈ വിഷയം ഞാൻ അവളോട് ചോദിച്ചതല്ല ഞങ്ങൾ എല്ലാ വിഷയങ്ങളും ഓപ്പൺ ആയിട്ട് സംസാരിക്കും അങ്ങനെ അവൾ പറഞ്ഞതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…