കിഡ്നി സ്റ്റോൺ സാധ്യതകൾ വരുത്തുന്ന ഭക്ഷണരീതികളെക്കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളിൽ രാത്രികാലയളവിൽ അല്ലെങ്കിൽ അതിരാവിലെ ഒക്കെ അസഹനീയമായ അടിവയറ്റിൽ വേദന എന്നുള്ള ബുദ്ധിമുട്ടുമായിട്ട് വരാറുണ്ട്.. ഇത്തരത്തിൽ അസഹനീയമായ വേദന വരുമ്പോൾ ഹോസ്പിറ്റലിൽ പോയി ട്രിപ്പ് കിടക്കേണ്ട അവസ്ഥ വരുന്നു അല്ലെങ്കിൽ ഇഞ്ചക്ഷൻ എടുക്കേണ്ടിവരുന്നു.. കിഡ്നി സ്റ്റോൺ എന്ന രോഗവുമായി ബന്ധപ്പെട്ട കാരണങ്ങൾ.

   

അതുപോലെതന്നെ ചികിത്സാ മാർഗ്ഗങ്ങൾ ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് അതുപോലെ ഒരു പ്രശ്നം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാം അല്ലെങ്കിൽ ഭക്ഷണ രീതിയിൽ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമ്മുടെ കിഡ്നിയിൽ ഉണ്ടാവുന്ന കല്ലുകളെയാണ് മൂത്രത്തിൽ കല്ല് എന്ന് പറയുന്നത്.. പലതരത്തിലുള്ള കല്ലുകൾ ഉണ്ടാവാം..

ഓക്സിലേറ്റർ കല്ലുകൾ ആവാം അതല്ലെങ്കിൽ കാൽസ്യം കല്ലുകൾ ആവാം അങ്ങനെ പലതരത്തിലുള്ള കല്ലുകൾ നമ്മുടെ കിഡ്നിയിൽ അടിഞ്ഞു കൂടുകയും നമ്മുടെ ജീവിത രീതിയിലുള്ള മാറ്റങ്ങളും അതുപോലെ വെള്ളം കുറയുന്നതിന്റെ ഭാഗമായിട്ടൊക്കെ വീണ്ടും വീണ്ടും ഇത്തരത്തിലുള്ള കല്ലുകൾ കിഡ്നിയിൽ അടിഞ്ഞു കൂടുകയും അത് പിന്നീട് വളരെ വലിയ കല്ലുകൾ ആയിട്ട് മാറുകയും ചെയ്യും.. കല്ലുകളുടെ വലുപ്പം.

അല്ലെങ്കിൽ ഈ കല്ലുകൾ അവിടെയുള്ള ഭിത്തിയിൽ തട്ടി ഉരയുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൊണ്ടാണ് അസഹനീയമായ വേദനകൾ നമുക്ക് അനുഭവപ്പെടുന്നത്.. അപ്പോൾ ഈയൊരു കിഡ്നി സ്റ്റോൺ ശരീരത്തിൽ ഉണ്ടാകാനുള്ള കാരണം എന്നു പറയുന്നത് പ്രധാനമായിട്ടും അമിതമായ പ്രോട്ടീൻസ് അതുപോലെ കാൽസ്യം തുടങ്ങിയവയുടെ ഉപയോഗം.. ഇവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി ശരീരത്തിന്റെ അകത്തേക്ക് ചെല്ലുന്നത് ഇത്തരത്തിൽ കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമായി മാറുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….