ആറ്റുകാൽ പൊങ്കാല വെക്കാൻ ക്ഷേത്രത്തിൽ പോകണമെന്നില്ല നിങ്ങളുടെ വീട്ടിലും വയ്ക്കാം… വിശദമായ അറിയാം..

നമ്മുടെ എല്ലാവരുടെയും അമ്മയായ ആറ്റുകാലമ്മയുടെ പൊങ്കാലയാണ് വരാൻ പോകുന്നത്.. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല നമുക്ക് എല്ലാവർക്കും അറിയാം ഞായറാഴ്ചയാണ് വരുന്നത് ഫെബ്രുവരി 25-ആം തീയതി.. ഫെബ്രുവരി 25 രാവിലെ പത്തര മണിയോടെയാണ് അടുപ്പിലേക്ക് തീ പകരുന്നത്.. അതോടുകൂടി പൊങ്കാലയ്ക്ക് തുടക്കമായി.. അങ്ങനെ ഉച്ചയ്ക്ക് രണ്ടര ആകുമ്പോഴാണ് ദേവിക്ക് അത് നെതിക്കുന്നത്..

   

ഇങ്ങനെ ചെയ്യുന്നതോടുകൂടി പൊങ്കാലയുടെ അവസാനം ആകുന്നതാണ്.. ഈ വർഷത്തെ പൊങ്കാല നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ വർഷങ്ങളായിട്ട് ആറ്റുകാൽ അമ്പലത്തിൽ പോയി പൊങ്കാല ഇടുന്നതാണ്.. പക്ഷേ ക്ഷേത്രത്തിൽ തന്നെ പറഞ്ഞിരിക്കുകയാണ് നമുക്ക് എല്ലാവർക്കും നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് പൊങ്കാല ഇടാം.. നിങ്ങൾ ഇനി ലോകത്തിൻറെ ഏത് കോണിൽ ആണെങ്കിലും ഈ ലോകം മുഴുവൻ സർവ്വം.

വ്യാപിച്ചിരിക്കുന്നത് അമ്മയാണ്.. അമ്മ തന്നെയാണ് ഈ ലോകം ഈ പ്രപഞ്ചം എന്നൊക്കെ പറയുന്നത്.. അതുകൊണ്ടുതന്നെ ഈ ലോകത്തിൻറെ ഏത് കോണിൽ അത് ഏത് രാജ്യത്താണെങ്കിലും ഏത് സംസ്ഥാനത്തിലാണെങ്കിലും ഏത് സ്ഥലത്താണെങ്കിലും നിങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിൽ വന്ന പൊങ്കാല വെക്കണം എന്നില്ല.. നിങ്ങൾക്ക് നിങ്ങളുടെ വീടിൻറെ മുറ്റത്ത് തന്നെ പൊങ്കാല ഇടാവുന്നതാണ്.. ഒരുപക്ഷേ നമ്മൾ തിരുവനന്തപുരം.

ആറ്റുകാൽ ക്ഷേത്രം വരെ പോയാലും നമുക്ക് പൊങ്കാല ഇടാൻ സാധിക്കണം എന്നില്ല.. ചിലപ്പോൾ നമുക്ക് വഴിയരികിൽ ആയിരിക്കും കിട്ടുന്നത് അല്ലെങ്കിൽ ഒരുപാട് ദൂരെ ആയിരിക്കാം.. അതിനേക്കാൾ ഏറെ നല്ലത് എന്ന് പറയുന്നത് നമ്മുടെ വീടിൻറെ മുൻപിൽ തന്നെ സർവ്വ ശുദ്ധ വ്രതത്തോടുകൂടി തന്നെ ആചാരങ്ങളെല്ലാം അതുപോലെ പാലിച്ചുകൊണ്ട് നമ്മുടെ വീട്ടിൽ തന്നെ പൊങ്കാല ഇടാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…