2024 ഫെബ്രുവരി 14 കുംഭം മാസം തുടങ്ങുകയാണ്.. മാർച്ച് 13ന് ഇത് അവസാനിക്കുകയും ചെയ്യുന്നു.. കുംഭമാസത്തെ പോലെ തന്നെ ഫെബ്രുവരിക്കും ഈ മാസം 29 ദിവസങ്ങൾ ഉണ്ട് എന്നുള്ളത് വളരെ കൗതുകകരം തന്നെയാണ്.. ആദിത്യൻ കുംഭം രാശിയിൽ അവിട്ടം ചതയം പൂരുരുട്ടാതി എന്ന് ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നതാണ്.. കുംഭം ഏഴാം തീയതി വരെ അവിട്ടം ഞാറ്റുവേലയു തുടർന്ന് ഇരുപതാം തീയതി വരെ ചതയം ഞാറ്റുവേലയും.
തുടർന്ന് പൂരുരുട്ടാതി ഞാറ്റുവേലയും ആണ്.. രേവതി നക്ഷത്രത്തിൽ തുടങ്ങി ഒരുതവണ രാശിചക്രഭ്രമണം നടത്തിയ അശ്വതി നക്ഷത്രത്തിൽ പ്രവേശിക്കുന്നത് വരെയാണ് കുംഭത്തിലെ ചന്ദ്ര സഞ്ചാരം.. ഈ മാസം വെളുത്ത വാവ് വരുന്നത് കുംഭമാസം 11നാണ്.. അതുപോലെതന്നെ കറുത്തവാവ് വരുന്നത് കുംഭമാസം 26 ആം തീയതിയാണ്.. ശുക്ല ചതുർത്തിയാണ് കുംഭമാസം അവസാനിക്കുന്നത്.. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും.
അതുപോലെതന്നെ ശനി കുംഭം രാശിയിലെ ചതയം നക്ഷത്രത്തിലും സഞ്ചരിക്കുന്നതാകുന്നു.. ശനിക്ക് മകരം 30 മുതൽ മീനും അഞ്ചുവരെ മൗഢ്യം ഉണ്ട്.. കുംഭമാസം മുഴുവനും ബുധൻ മൗഢ്യത്തിലാണ്.. കുംഭമാസം ഏഴിന് ബുധൻ മകരത്തിൽ നിന്നും കുംഭം രാശിയിലേക്ക് അതുപോലെതന്നെ കുംഭമാസം 23ആം തീയതി കുംഭത്തിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുന്നതാണ്..
അതുപോലെതന്നെ ബുദൻറെ നീചരാശിയായിട്ടാണ് മീനത്തെ പറയുന്നത്.. അതുകൊണ്ടുതന്നെ വളരെയധികം ദുർബലനായി മാറുകയാണ് ബുധൻ.. അതുപോലെ ചൊവ്വ ആണെങ്കിൽ മകരം രാശിയിൽ തന്നെ തുടരുകയാണ്.. മാത്രമല്ല ഈ ഒരു മകരം രാശിയിൽ തന്നെ ശുക്രനും സഞ്ചരിക്കുന്നുണ്ട്.. കുംഭം ഇരുപത്തിമൂന്നാം തീയതി ശുക്രൻ കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നത് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…