കുംഭം മാസത്തിന്റെ രാശി മാറ്റങ്ങൾ മൂലം ജീവിതത്തിൽ വന്നുചേരുന്ന മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കാം…

മലയാള മാസങ്ങളിൽ ഏഴാമത്തെയാണ് കുംഭം.. സൂര്യൻ കുംഭം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെയാണ് നമ്മൾ കുംഭമാസം എന്ന് പറയുന്നത്.. ഒഴിഞ്ഞ കുടമേന്തിയ പുരുഷൻ ആണ് ഈ രാശിയുടെ സ്വരൂപം.. 29 ദിവസങ്ങൾ മാത്രമുള്ള ഒരു മാസമാണ് കുംഭം.. കൊല്ലവർഷം 1199 ധനു കുംഭം എന്നിവ രണ്ടും 29 ദിവസങ്ങളുള്ള മാസങ്ങൾ തന്നെയാകുന്നു.. 2024 ഫെബ്രുവരി 14ന് കുംഭമാസം ആരംഭിക്കുന്നതാണ്.. അതുപോലെ മാർച്ച് 13ന് ഇവ അവസാനിക്കുകയും ചെയ്യുന്നു.. കുംഭമാസത്തെ പോലെ തന്നെ ഫെബ്രുവരിക്കും ഈ വർഷം 29 ദിവസങ്ങൾ ഉണ്ട് എന്നുള്ളതും വളരെ കൗതുകം തന്നെയാണ്..

   

ആദിത്യൻ കുംഭം രാശിയിൽ അവിട്ടം ചതയം പൂരുരുട്ടാതി എന്നീ ഞാറ്റുവേലയിൽ സഞ്ചരിക്കുന്നതാകുന്നു .. കുംഭം ഏഴാം തീയതി വരെ അവിട്ടം ഞാറ്റുവേലയും തുടർന്ന് ഇരുപതാം തീയതി വരെ ചതയം ഞാറ്റുവേലയും ശേഷം പൂരുരുട്ടാതി ഞാറ്റുവേലയും ആണ്.. രേവതി നക്ഷത്രത്തിൽ തുടങ്ങിയ ഒരു തവണ രാശി ചക്രം പൂർത്തിയാക്കി അശ്വതി നക്ഷത്രത്തിൽ പ്രവേശിക്കുന്നത് വരെയാണ് കുംഭത്തിലെ ചന്ദ്ര സഞ്ചാരം എന്ന് പറയുന്നത്..

കുംഭം 11 നു് വെളുത്ത വാവും അതുപോലെതന്നെ കുംഭം 26ന് കറുത്തവാവും സംഭവിക്കുന്നതാണ്.. വ്യാഴം മേട രാശിയിൽ ഭരണി നക്ഷത്രത്തിലും ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നത് ആകുന്നു.. ശനിക്ക് മകരം 30 മുതൽ മീനം അഞ്ചുവരെ ഉണ്ട്. കുംഭമാസം ഏഴ് മുതൽ ബുധൻ മകരത്തിൽ നിന്നും കുംഭം രാശിയിലേക്കും അതുപോലെ കുംഭം 23ന് കുംഭത്തിൽ നിന്ന് മീനം രാശിയിലേക്ക് സംക്രമിക്കുന്നതാണ്..

ബുധന്റെ നീചരാശിയാണ് മീനം.. നീച സ്ഥിതി സംഭവിക്കുന്നത് കൊണ്ടുതന്നെ ദുർബലനായി മാറുകയാണ് ബുധൻ.. ചൊവ്വ മകരം രാശിയിൽ തുടരുന്നതാണ്.. കുംഭം 23ന് ശുക്രൻ കുംഭം രാശിയിലേക്ക് പകരുന്നതാണ്.. രേവതി നക്ഷത്രത്തിലാണ് രാഹു.. അതുപോലെതന്നെ കേതു ചിത്തിര നക്ഷത്രത്തിൽ ആണ് അതുപോലെതന്നെ ഈ മാസത്തിന്റെ അവസാനത്തോടെ അത്തം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….