തൻറെ വയ്യാതെ കിടക്കുന്ന അമ്മയെ നോക്കാൻ വന്ന യുവതിക്ക് വേണ്ടി ഈ മകൻ ചെയ്തത് കണ്ടോ…

അയാൾ ജോലി എല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് ഒച്ചപ്പാടുകൾ കേട്ടത്.. ഉടനെ തന്നെ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടച്ചുവെച്ചുകൊണ്ട് അയാൾ അമ്മയുടെ മുറിയിലേക്ക് ചെന്നു.. എന്നാൽ അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും വല്ലാത്ത ഒരു രൂക്ഷഗന്ധം മൂക്കിൽ അടിച്ചു കയറിയിരുന്നു.. ഞാൻ പെട്ടെന്ന് തന്നെ പോയി മുറിയിൽ ലൈറ്റ് ഇട്ടു..

   

എന്നാൽ ലൈറ്റ് ഇട്ടപ്പോൾ കണ്ട കാഴ്ച എന്നെ നോക്കി വളരെ നിഷ്കളങ്കമായി ചിരിക്കുന്ന അമ്മയെയാണ്.. ഞാൻ അമ്മയെ ഒന്ന് നോക്കിയപ്പോൾ കണ്ടു ബെഡിൽ തന്നെ ടോയ്‌ലറ്റിൽ പോയിരിക്കുകയാണ്.. ഞാൻ പറഞ്ഞു അമ്മയോട് അല്ലെങ്കിലും അമ്മയ്ക്ക് പണ്ടേയുള്ള ശീലമാണ് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകണം എന്നുള്ളത്.. പണ്ട് നമ്മുടെ അച്ഛൻ എപ്പോഴും അമ്മയെ ഈ കാര്യം പറഞ്ഞ് കളിയാക്കാറുണ്ട്.. അമ്മയ്ക്ക് അതെല്ലാം.

ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.. ഞാൻ ചോദിക്കുന്നത് കേട്ടപ്പോൾ അമ്മ എന്നെ നോക്കി നിഷ്കളങ്കമായി തന്നെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. എന്നാൽ പുഞ്ചിരിക്കുന്നതിന്റെ കൂടെ തന്നെ അമ്മയുടെ കണ്ണുകളും അറിയാതെ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.. അമ്മ കരയുന്നത് കണ്ടപ്പോൾ എൻറെയും കണ്ണുകൾ നിറയാൻ തുടങ്ങി.. ഉടനെ തന്നെ ഞാൻ അമ്മയുടെ അടുത്ത് പോയി ഇരുന്നു കൊണ്ട്.

പറഞ്ഞു ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അമ്മേ കൊച്ചു കുട്ടികളെ പോലെ ഇങ്ങനെ കരയല്ലേ.. ഞാൻ അമ്മയുടെ കണ്ണുനീർ തുടച്ചുകൊണ്ട് അത് പറയുമ്പോൾ അമ്മ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു.. പിന്നീട് ഞാൻ അമ്മയുടെ ബെഡ്ഷീറ്റ് എല്ലാം മാറ്റി ചൂടുവെള്ളത്തിൽ അമ്മയെ വൃത്തിയാക്കി കൊടുത്തു.. തുടർന്ന് ബെഡ്ഷീറ്റ് പുതിയത് ഒന്ന് വിരിച്ചു എന്നിട്ട് പതിയെ അമ്മയെ അതിൽ തന്നെ കിടത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…