വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന കിടിലൻ 10 കിച്ചൻ ടിപ്സ് പരിചയപ്പെടാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. നമ്മളെല്ലാവരും പൊതുവേ വീട്ടിൽ കുക്കർ ഉപയോഗിക്കുന്നവരാണ്.. അപ്പോൾ മിക്ക അമ്മമാരും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് അതായത് കുക്കറിൽ ഒരുപാട് വെള്ളമൊക്കെ മുകളിലേക്ക് ചീറ്റി വരും എന്നുള്ളത്.. പലരും ഇത്തരമൊരു പ്രശ്നമുള്ളതുകൊണ്ട് തന്നെ ചിലപ്പോൾ കാലാവധി കഴിയാത്തതിനു.

   

മുൻപേ തന്നെ കുക്കർ പുതിയത് മാറ്റി വാങ്ങുന്നത് കാണാം.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് പുതിയ കുക്കർ ഒന്നും വാങ്ങിക്കേണ്ട ആവശ്യമില്ല അത് നമുക്ക് ഈസി ആയിട്ട് പരിഹരിക്കാനുള്ള ചില എഫക്റ്റീവ് ആയിട്ടുള്ള ടിപ്സ് ഇതിലൂടെ പറഞ്ഞുതരാം.. മാത്രമല്ല നല്ല സോഫ്റ്റ് ചപ്പാത്തി എങ്ങനെ നമുക്ക് ഉണ്ടാക്കാം അതിന് എന്താണ് നമ്മൾ ചേർക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം..

നമുക്കറിയാം നമ്മുടെ വീട്ടിലൊക്കെ പലപ്പോഴും ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഭയങ്കര ഹാർഡ് ആയി പോകാറുണ്ട് അതുകാരണം തന്നെ ചിലപ്പോൾ മക്കളായാലും അല്ലെങ്കിൽ ഭർത്താവായാലും ഒക്കെ പലതരത്തിലും നമ്മുടെ കുറ്റം പറയാറുണ്ട്.. അപ്പോൾ ചപ്പാത്തി വളരെ സോഫ്റ്റ് ആയിട്ട് ലഭിക്കാൻ ആയിട്ട് നമുക്ക് ആദ്യം തന്നെ കുറച്ചു ഗോതമ്പുമാവ് എടുക്കാം.. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം.. അതിനുശേഷം നമുക്ക് വേണ്ടത് ചെറു ചൂടുള്ള വെള്ളമാണ്..

അതിനുശേഷം നമുക്ക് വേണ്ടത് കുറച്ച് സൺഫ്ലവർ ഓയിലാണ്.. ഇതെല്ലാം മിക്സ് ചെയ്ത് നല്ലപോലെ ഉരുണ്ട ആക്കിയ ശേഷം ഒരു പാത്രത്തിലിട്ട് ഇത് നല്ലപോലെ നമുക്ക് ഒന്ന് കുഴച്ച് എടുക്കാം.. അതിനുശേഷം ഒരു 10 മിനിറ്റ് നേരത്തേക്ക് എങ്കിലും ഇത് നല്ലപോലെ മൂടിവെക്കണം.. അതിനുശേഷം ചെറു ഉരുണ്ടകളാക്കി പരത്താൻ വേണ്ടി എടുക്കുമ്പോൾ അതിലേക്ക് കുറച്ച് ഓയിൽ അതുപോലെ തന്നെ നമ്മൾ പരത്താൻ ഉപയോഗിച്ച് കുറച്ച് ഗോതമ്പ് പൊടി ചേർത്ത് നല്ലപോലെ ഒന്ന് റൗണ്ട് ആക്കി എടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….