ഇന്ന് ആളുകളിൽ ഒബിസിറ്റി എന്നുള്ള പ്രശ്നം വർദ്ധിക്കുന്നതിനുപിന്നിലെ കാരണങ്ങളെക്കുറിച്ചും ഇത് നിയന്ത്രിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മനുഷ്യർക്ക് ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നൽകുന്ന ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് പോകുന്നത്.. അതാണ് ഒബിസിറ്റി അഥവാ അമിതവണ്ണം എന്നു പറയുന്നത്.. കുറെ വർഷങ്ങൾ മുൻപ് വരെ ആളുകൾ മരിച്ചിരുന്നത് ഭക്ഷണം ഇല്ലായ്മയുടെ പേരിലായിരുന്നു.. ഭക്ഷണം ഒരു നേരം പോലും കഴിക്കാൻ ഇല്ലാതെ പട്ടിണി കിടന്നിട്ട് ഒക്കെയായിരുന്നു.

   

പലവിധ രോഗങ്ങൾ വന്നിട്ടും ഒക്കെയായിരുന്നു ആളുകൾ മരിച്ചിരുന്നത്.. അതുപോലെതന്നെ പണ്ടുള്ള കാലങ്ങളിൽ ഒരുപാട് കണ്ടുവന്നിരുന്ന ഒരു പ്രശ്നമാണ് പകർച്ചവ്യാധികൾ എന്നു പറയുന്നത്.. ഈയൊരു പകർച്ചവ്യാധികൾ കാരണം കൊണ്ട് തന്നെ ഒരുപാട് ആളുകൾ മരണപെട്ടിട്ടുണ്ട്.. പക്ഷേ ഇന്ന് മോഡേൺ മെഡിസിൻ ഇത്രത്തോളം പുരോഗമിച്ചത് കൊണ്ട് തന്നെ ഈ പകർച്ചവ്യാധികൾക്കുള്ള ഒട്ടുമിക്ക പ്രതിരോധ മരുന്നുകളും നമ്മൾ കണ്ടുപിടിച്ചിട്ടുണ്ട്..

ഇപ്പോൾ ഒരുപാട് ഇതിനെതിരെ വാക്സിനേഷൻ ഒക്കെ നിലവിൽ വന്നിട്ടുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഇത്തരം പകർച്ചവ്യാധികളെ ഒരു പരിധിവരെ ഇല്ലാതാക്കാനും അല്ലെങ്കിൽ അതിനെ പ്രതിരോധിക്കാനും സാധിച്ചിട്ടുണ്ട്.. അതുപോലെതന്നെ പണ്ടത്തെ അപേക്ഷിച്ച് പട്ടിണി കിടന്നിട്ട് അല്ലെങ്കിൽ ഭക്ഷണം കിട്ടാതെയുള്ള മരണം എന്നൊക്കെ പറയുന്നത് താരതമ്യേന വളരെ കുറവാണ്.. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് ഒരു പ്രധാന കാരണം അമിതമായിട്ടുള്ള ഭക്ഷണങ്ങൾ ഉണ്ടാകുന്ന ഒബിസിറ്റി തന്നെയാണ്.. അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ തെറ്റായ ഭക്ഷണ ശൈലികൾ നമ്മളെ ഒബിസിറ്റിയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.. ഈ ഒബിസിറ്റി നമ്മളെ പലവിധ ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന രോഗങ്ങളുടെ കോംപ്ലിക്കേഷൻസ് കൊണ്ടാണ് ഒട്ടുമിക്ക ആളുകളും ഇന്ന് മരണപ്പെട്ടു കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….