ജീവിച്ചിരുന്നപ്പോൾ സ്വന്തം ഉമ്മയുടെ മൂല്യം അറിയാത്ത മക്കൾ ഉമ്മ മരിച്ചപ്പോൾ ചെയ്തത് കണ്ടോ….

തന്റെ ഉമ്മയ്ക്ക് ആയിട്ട് കരുതിവെച്ച അവസാന സലാം ഖബറിൽ സമർപ്പിച്ചുകൊണ്ട് സ്വാലിഹ് കണ്ണീരോടുകൂടി ആ പള്ളിക്കാട്ടിൽ നിന്ന് തിരിച്ചു നടന്നു.. അവൻറെ കണ്ണുകൾ അപ്പോഴും തോരാതെ പെയ്തു കൊണ്ടിരിക്കുന്നുണ്ട്.. തൊണ്ട കുഴിയിൽ അപ്പോഴും ഉമ്മ എന്ന നാമം ശബ്ദിക്കുന്നുണ്ടായിരുന്നു.. ഒരിക്കൽ കൂടി ആ ഒരു ഗർഭപാത്രത്തിൽ തളിരിടാൻ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്.. എൻറെ അല്ലാഹു എൻറെ ഉമ്മയ്ക്ക് നീ സ്വർഗം നൽകണമേ.

   

നാഥാ എന്ന ഒരു പ്രാർത്ഥനയോടുകൂടി ആ ഖബറിലേക്ക് ഒന്നുകൂടി നോക്കി അയാൾ വണ്ടിയിലേക്ക് കയറി.. ഇനിയിപ്പോൾ എങ്ങനെയാണ് സ്വാലിഹ് കാര്യങ്ങളൊക്കെ 7 എപ്പോഴാണ് നടത്തുക.. നേരത്തെ നടത്താം എന്നുള്ള ഒരു അഭിപ്രായവും പലരും പറയുന്നുണ്ട്.. എന്നാൽ അത് വേണ്ട നമ്മുടെ ഉമ്മയ്ക്ക് വേണ്ടി ഇതല്ലേ ഇനി ചെയ്യാൻ ബാക്കിയുള്ളൂ അതുകൊണ്ടുതന്നെ 7 വരെ എല്ലാവരും കൂടി ഒന്നിച്ചു നിന്ന് അത് നമുക്ക് ഭംഗിയായിട്ട് നടത്തി അവസാനിപ്പിക്കാം..

വല്യക്കാ അത് പറഞ്ഞപ്പോൾ ഞാൻ വെറുമൊരു മൂളലിൽ മാത്രം മറുപടി ഒതുക്കി അയാൾ അകത്തേക്ക് നടന്നു.. അകത്തെ വലിയ ഇത്ത ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്.. എൻറെ ഉമ്മ നിങ്ങളെ ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ടു പോയല്ലോ.. ഇനി ഞങ്ങൾക്ക് ആരാണ് ഉള്ളത് ഉമ്മ അവർ പൊട്ടി കരഞ്ഞു കൊണ്ടിരുന്നു.. സുഹറ ഇത്തിരി വെള്ളം.. അയാൾ പതിയെയാണ് അത് പറഞ്ഞത് വെള്ളമെടുത്ത് തന്നെ ഭർത്താവിനെ ഏൽപ്പിക്കുമ്പോഴും.

അവൾ അയാളെ നോക്കിയില്ല കാരണം പരസ്പരം നോക്കിയാൽ പൊട്ടിപ്പോകുന്ന രണ്ട് നൂലുകളുടെ അറ്റങ്ങൾ ആയിരുന്നു അവർ രണ്ടുപേരും.. ഇക്കാക്ക ഉമ്മയുടെ സ്വർണ്ണം എല്ലാം അതും പറഞ്ഞുകൊണ്ട് അയാളുടെ പെങ്ങൾ അടുത്തേക്ക് വന്നു.. അവളെ ഒന്ന് നോക്കു മാത്രം ചെയ്ത് സ്വാലിഹ് പുറത്തേക്ക് നടന്നു.. അവിടെ ചർച്ചകൾ മുറുകി കൊണ്ടിരിക്കുകയാണ്.. അവിടെ അമ്മാവൻമാരും ഏട്ടന്മാരും എല്ലാം ചർച്ചയിൽ സജീവമായി ഉണ്ട്.. ഒന്നിനും ഒരു കുറവും ഉണ്ടാവില്ല ഈ ഏഴു ദിവസവും നമ്മൾ ആരും ഇവിടം വിട്ട് പോകുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….