ഓസ്റ്റി.യോ പോ.റോ.സിസ് പോലുള്ള രോഗങ്ങൾ വരാതിരിക്കാനും എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എല്ലുകൾക്ക് തീരെ ബലം കുറഞ്ഞു പോകുന്ന ഒരു അസുഖങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. എല്ലുകൾക്ക് ബലം കുറയുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണ നമ്മുടെ കൈകൾ വെറുതെ ഒന്ന് തട്ടുമ്പോഴേക്കും നമുക്ക് ഒന്നും സംഭവിക്കാറില്ല വേദനിക്കും എന്നുള്ളതല്ലാതെ പക്ഷേ ചിലർക്ക് അങ്ങനെയല്ല കൈകൾ അല്ലെങ്കിൽ കാലുകൾ ആയിക്കോട്ടെ.

   

എവിടെയെങ്കിലും ഒന്ന് തട്ടിയാൽ പോലും എല്ലുകൾ പെട്ടെന്ന് ഒടിയുന്ന ഒരു അവസ്ഥ കാണാറുണ്ട്.. അതുപോലെതന്നെ ചില ആളുകളിലെ ഒന്ന് ശക്തിയായിട്ട് തുമ്മി കഴിഞ്ഞാൽ നട്ടെല്ല് വരെ പൊട്ടിപ്പോകുന്ന ഒരു അവസ്ഥ കാണാറുണ്ട്.. അപ്പോൾ ഈ ഒരു അസുഖത്തെക്കുറിച്ച് തന്നെയാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവയ്ക്കാൻ പോകുന്നത്.. ഈയൊരു അസുഖത്തിനെ കുറിച്ച് പറയുന്നതിനുമുമ്പ് തന്നെ നമുക്ക് ആദ്യം നമ്മുടെ എല്ലുകളുടെ.

ഘടന അല്ലെങ്കിൽ സ്ട്രക്ചർ തുടങ്ങിയവയെ കുറിച്ച് ഒന്നും മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ എല്ലുകൾക്ക് ഉള്ളിൽ ഒരുപാട് കോശങ്ങൾ ഉണ്ട് ഇവയാണ് എല്ലുകൾ ഉണ്ടാക്കുന്നത്.. ഇവയെ കൂടിച്ചേരുമ്പോൾ മെട്രിക്സ് എന്ന് പറയുന്ന ഒരു ഭാഗം ഇതിനിടയിൽ ഉണ്ട് ഇവയിലേക്കാണ് നമ്മൾ കഴിക്കുന്ന ആഹാരങ്ങളിൽ നിന്നൊക്കെ കാൽസ്യം ഫോസ്ഫറേറ്റ് തുടങ്ങിയ മിനറൽസുകളെല്ലാം ആകിരണം ചെയ്യപ്പെടുന്നത്..

അപ്പോൾ ഇവയ്ക്ക് കൂടുതൽ സ്ട്രെങ്ത് ഉണ്ടാവുമ്പോഴാണ് അത് നമ്മുടെ എല്ലുകളെ കൂടുതൽ ആരോഗ്യത്തോടെ വയ്ക്കാൻ സഹായിക്കുന്നത്.. അതുകൊണ്ടുതന്നെ നമ്മുടെ എല്ലുകൾക്ക് കൂടുതൽ ബലം നൽകുന്നത് അല്ലെങ്കിൽ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നത് ഈ പറയുന്ന കാൽസ്യം ഫോസ്ഫറേറ്റ് തുടങ്ങിയ മിനറൽസ് തന്നെയാണ്.. എന്നാൽ ഇവ ഒരിക്കലും കോൺസ്റ്റന്റ് ആയിട്ട് നിൽക്കുന്ന ഒന്നല്ല കാരണം ശരീരത്തിലെ എപ്പോഴെങ്കിലും കാൽസ്യം അല്ലെങ്കിൽ മിനറൽസ് ആവശ്യമായിട്ട് വരുമ്പോൾ ശരീരം അവിടെ നിന്നും അതെടുത്തുകൊണ്ടിരിക്കും അതുപോലെ തന്നെ ആവശ്യമില്ലാതെ വന്നാൽ ഇവിടേക്ക് സ്റ്റോർ ചെയ്യപ്പെടുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….