പലപ്പോഴും ഹാർട്ട് അറ്റാക്ക് സാധ്യതകൾ രോഗികൾ തിരിച്ചറിയാൻ വൈകുന്നതു കൊണ്ടാണ് മരണം സംഭവിക്കുന്നത്.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് രോഗികൾക്ക് ഹാർട്ടറ്റാക്ക് വന്നു എന്ന് അവർക്ക് ഒരിക്കലും മനസ്സിലാവില്ല അത് ഗ്യാസ് പ്രോബ്ലം ആണ് എന്ന് കരുതി മറ്റെന്തെങ്കിലും മെഡിസിൻ കഴിച്ചു കൊണ്ടിരിക്കും.. അങ്ങനെ രണ്ടുദിവസം കഴിയുമ്പോൾ ബിപി ലോ ആയിട്ട് ശ്വാസംമുട്ടൽ അനുഭവപ്പെട്ട് ഹോസ്പിറ്റലിലേക്ക് വരും.. നമുക്ക് ആ ഒരു സമയത്ത് വേണ്ട ചികിത്സകൾ.

   

നൽകാൻ പോലും കഴിയില്ല.. ഹാർട്ട് അറ്റാക്ക് സാധ്യതകൾ കാണുമ്പോൾ 12 മണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നാൽ നമുക്ക് വേണ്ട ചികിത്സ നൽകി അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും എന്നാൽ 12 മണിക്കൂർ കഴിഞ്ഞാൽ പിന്നീട് എന്ത് ചികിത്സകൾ നൽകിയാലും അത് ഫലം കൊള്ളില്ല.. അപ്പോൾ ഈ ഹാർട്ടറ്റാക്ക് വരുന്നതിന്റെ രോഗലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ അത് നമുക്ക് എളുപ്പത്തിൽ.

തിരിച്ചറിയാനും അതിന് വേണ്ട ട്രീറ്റ്മെൻറ് നൽകാനും സാധിക്കുകയുള്ളൂ.. ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ മുറിവിൽ ഉണ്ടാകുന്ന വേദന പോലെ ആയിരിക്കില്ല നമുക്ക് അനുഭവപ്പെടുന്നത് അതായത് നെഞ്ചിൽ ഒരു വല്ലാത്ത ഭാരം ഉള്ളതുപോലെ ആയിരിക്കും അനുഭവപ്പെടുന്നത്.. ഒരു 50 കിലോ അല്ലെങ്കിൽ 100 കിലോയുടെ എന്തെങ്കിലും ഒരു ഭാരം നെഞ്ചിൽ കയറ്റി വെച്ചത് പോലെ തോന്നും.. പക്ഷേ എല്ലാവർക്കും ഇത്തരത്തിൽ തോന്നണമെന്നില്ല.

ഷുഗർ ഉള്ള ആളുകൾക്ക് അല്ലെങ്കിൽ പ്രഷർ ഉള്ള ആളുകൾക്ക് വയസ്സായ ആളുകൾക്കൊക്കെ വളരെ മൈൽഡ് ആയ രോഗലക്ഷണം മാത്രമേ ഉണ്ടാവുള്ളൂ.. നെഞ്ചിൽ ഒരു പുകച്ചിൽ അല്ലെങ്കിൽ എരിച്ചിൽ പോലെയുള്ള തോന്നൽ മാത്രമേ ഉണ്ടാവുകയുള്ളൂ.. ചിലപ്പോൾ താടി എല്ലുകൾക്ക് വേദന വരാം അല്ലെങ്കിൽ തൊണ്ടയിൽ വല്ല വേദന അല്ലെങ്കിൽ കഴപ്പ് പോലുള്ള ബുദ്ധിമുട്ടുകൾ തോന്നാം.. അതല്ലെങ്കിൽ ഷോൾഡറിന് അല്ലെങ്കിൽ ഒരു കൈയിൽ മാത്രം വേദന അനുഭവപ്പെടാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/bh-Un810Eqc