ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീടിൻറെ കന്നി മൂലയുടെ പ്രാധാന്യത്തെ കുറിച്ചാണ്.. കന്നിമൂല എന്നുള്ള വിഷയം വളരെ ഗൗരവമുള്ളത് തന്നെയാണ്.. പലരും പുതിയ വീട് നിർമ്മിച്ചിട്ട് അതിൽ പലപല പ്രശ്നങ്ങൾ കാരണം അവിടെ താമസിക്കാൻ കഴിയാതെ കഷ്ടപ്പെടുന്നവരുണ്ട്.. അപ്പോൾ എന്താണ് ഇതിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്ന് പലർക്കും അറിയില്ല.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഈ വീഡിയോയിൽ ഇങ്ങനെയൊരു വിഷയം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന് ഉദ്ദേശിച്ചത്.. .
വാസ്തു ശാസ്ത്രം എന്നു പറയുന്നത് വളരെ സത്യമുള്ള ഒരു ശാസ്ത്രം തന്നെയാണ്.. എന്നാൽ കന്നിമൂല ശാസ്ത്രം എന്നു പറയുന്നത് അസംബന്ധമാണ്.. എന്നുവച്ചാൽ കന്നിമൂല ഒരിക്കലും താഴ്ന്നു കിടക്കാൻ പാടില്ല അങ്ങനെ കിടക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് 100% അടിസ്ഥാനരഹിതം തന്നെയാണ്.. എങ്ങനെ ആരെങ്കിലും ഒക്കെ പറഞ്ഞാൽ നിങ്ങൾ അവരോട് ഒരൊറ്റ ചോദ്യം മാത്രം ചോദിച്ചാൽ മതി ഒരു സെൻറ് ഭൂമിയിൽ ഏത് ഭാഗത്ത് ആയിട്ടാണ് കന്നിമൂല വരുന്നത് എന്ന് അവരോട് ചോദിക്കുക…
ഇന്ന് ഈ ഒരു കാര്യം പറയാനുള്ള കാരണം എൻറെ ഒരു ഫ്രണ്ട് മുംബൈയിൽ ഒരു സെൻറ് സ്ഥലം വാങ്ങിച്ചിരുന്നു.. അന്ന് കാലത്ത് അത് വാങ്ങിക്കുമ്പോൾ തന്നെ 98 ലക്ഷം രൂപ ആയിരുന്നു.. ഇപ്പോൾ വിൽക്കാൻ ചെന്നാൽ അതിന്റെ ഇരട്ടി വില നമുക്ക് ലഭിക്കും.. അവിടെ ആ ഒരു സെൻറ് ഭൂമിയില് മൂന്ന് നിലകൾ ആയിട്ടാണ് അദ്ദേഹം വീട് പണിയിച്ചിരിക്കുന്നത്.. അപ്പോൾ പറഞ്ഞുവരുന്ന ഒരു കാര്യം ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ വീട് വയ്ക്കുമ്പോൾ എവിടെയായിരിക്കും കന്നിമൂല.. അതുകൊണ്ടുതന്നെയാണ് പറയുന്നത് കന്നിമൂല എന്നുള്ള ആശയം 100% തട്ടിപ്പ് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….