ആറ്റുകാൽ പൊങ്കാല വയ്ക്കുന്നവർ നിർബന്ധമായിട്ടും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

ഫെബ്രുവരി 17 ആം തീയതി ആറ്റുകാൽ പൊങ്കാല ആരംഭിക്കുകയാണ്.. വിശ്വാ പ്രസിദ്ധമായ ഈ ഒരു ചടങ്ങ് നടക്കുന്നത് ഫെബ്രുവരി 25-ാം തീയതിയാണ്.. ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ വർഷം പൊങ്കാലയിടുവാൻ ആഗ്രഹിക്കുന്ന എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. പൊങ്കാലയിടാൻ ആഗ്രഹിക്കുന്നവർക്ക് അതിനു മുന്നോടിയായിട്ട് ഒരുങ്ങാനും.

   

ചില കാര്യങ്ങൾ എല്ലാം വിട്ടു പോകാതിരിക്കാൻ അതുപോലെ ചില തെറ്റുകൾ സംഭവിക്കാതിരിക്കാനും വേണ്ടിയാണ് മുൻകൂട്ടി ഈ ഒരു വീഡിയോ ചെയ്യുന്നത്.. ഫെബ്രുവരി 25 തീയതി രാവിലെ പത്തരയ്ക്കാണ് അടുപ്പിലേക്ക് തിരി പകർന്ന് ആ ഒരു പൊങ്കാല ആരംഭിക്കുന്നത്.. അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നിവേദ്യം കഴിയുന്നതോടുകൂടി ആണ് പൊങ്കാല പൂർത്തിയാകുന്നത്.. ഫെബ്രുവരി 26 രാത്രി നടക്കുന്ന കുരുതി സമർപ്പണത്തോട് കൂടിയാണ്.

ഈ പൊങ്കാല മഹോത്സവം അവസാനിക്കുന്നത്.. പൊങ്കാലയിടാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അതായത് വീട്ടിലാണെങ്കിലും ഇനി അമ്പലത്തിൽ പോയിട്ടാണെങ്കിലും പൊങ്കാല ഇടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഇവിടെ പറയാം.. ആദ്യം നമുക്ക് വേണ്ടത് അതിനുവേണ്ടി പൂർണമായും സമർപ്പിച്ച ഒരു മനസ്സാണ്.. അതിന്റെ അപ്പുറത്തേക്കാണ് ബാക്കി വ്രതം പോലുള്ള കാര്യങ്ങൾ..

മനസ്സിൽ ആ ഒരു ഭക്തി നിറച്ച് അമ്മയെ പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.. ഈ പൊങ്കാല അമ്മയ്ക്ക് സമർപ്പിക്കുന്നതിന് ജാതി അല്ലെങ്കിൽ മതം അങ്ങനെ ഒരു തടസ്സങ്ങളും ഇല്ല.. അമ്മയുടെ മുന്നിൽ എല്ലാവരും അമ്മയുടെ മക്കൾ തന്നെയാണ്.. വിശ്വാസിയായ ഏതൊരു വ്യക്തിക്കും പൊങ്കാല വെച്ച് അമ്മയ്ക്ക് സമർപ്പിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….