വീട്ടുജോലിക്കായിട്ട് വലിയ ഫ്ലാറ്റിലേക്ക് പോയ പാവപ്പെട്ട യുവതിക്കു നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് അറിയാം…

അഞ്ചരയ്ക്ക് അലാറം അടിച്ചപ്പോഴാണ് മീന ഞെട്ടി ഉണർന്നത്. അഞ്ചുമണിക്ക് അലാറം അടിച്ചപ്പോൾ അവൾ അത് ഓഫ് ചെയ്ത് കിടന്നതാണ്.. അവൾ മനസ്സിൽ ഓർത്തു ദൈവമേ ഇന്നും ഞാൻ വൈകിയല്ലോ.. അവൾ പെട്ടെന്ന് തന്നെ എഴുന്നേൽക്കാൻ തുടങ്ങി അപ്പോഴാണ് തന്നെ വാരിപ്പുണർന്നിരിക്കുന്ന മുരുകന്റെ കൈകൾ കണ്ടത്.. അത് പതിയെ എടുത്തു മാറ്റിയിട്ട് അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടി..

   

റെയിൽവേ കോളനിയിലെ അന്തേവാസികളാണ് മുരുകനും മീനയും.. മുരുകന്റെ ജോലി എന്ന് പറയുന്നത് ചുമട്ടുതൊഴിലാണ്.. മീന കോളനിക്ക് അപ്പുറത്തുള്ള ഒരു വലിയ ഫ്ലാറ്റിലെ വീട്ടുജോലിയാണ്.. അവളെയും മക്കളെയും പൊന്നുപോലെ പട്ടിണിയില്ലാതെ നോക്കാൻ കഴിവുള്ളതുകൊണ്ട് മീന ജോലിക്ക് പോകുന്നതിനോട് മുരുകന് അത്ര യോജിപ്പില്ല.. എന്നാൽ നമ്മുടെ കുട്ടികൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ലഭിക്കുമല്ലോ.

എന്നുള്ള മീനയുടെ വാക്കുകൾ അയാൾക്ക് അങ്ങനെ തള്ളിക്കളയാൻ സാധിച്ചില്ല.. കുട്ടികൾ രണ്ട് ആയിട്ടും 19 മത്തെ വയസ്സിൽ എണ്ണമയമില്ലാത്ത മുടിയിൽ കനകമ്പര പൂവെച്ച മാരിയമ്മൻ കോവിലിൽ വച്ച് കണ്ട ആ പെൺകുട്ടിയായ മീനയോട് മുരുകൻ ഇപ്പോഴും അതേ പ്രണയം നിലനിൽക്കുന്നുണ്ട്.. മുരുകന്റെ ജീവിതം എന്നു പറയുന്നത് അവൻറെ കുടുംബവും ആ കോളനിയും തന്നെയായിരുന്നു.. അതിനു പുറത്തുള്ള ജീവിതത്തെക്കുറിച്ച്.

അയാൾ ഒരിക്കലും ചിന്തിച്ചിട്ടില്ല ആഗ്രഹിച്ചിട്ടില്ല.. ഒറ്റമുറിയുള്ള ആ വീട്ടിൽ കസേരയിൽ ഇരിക്കുമ്പോഴാണ് മീന അയാൾക്ക് നേരെ കട്ടൻ ചായ നീട്ടിയത്.. അയാൾ അത് വാങ്ങിച്ചതും അയാളുടെ മുഖത്ത് പോലും നോക്കാതെ അവൾ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് ചെന്നു.. അയാൾക്കത് ചെറുതായിട്ട് ഒരു വിഷമം ഉണ്ടാക്കി.. ഈ പെണ്ണിനെ ഇത് എന്താണ് പറ്റിയത്.. ഇല്ലെങ്കിൽ എന്നെ അണ്ണാ എന്ന് വിളിച്ച് എൻറെ പുറകിൽ നിന്ന് മാറില്ല ഇപ്പോൾ കുറച്ചു ദിവസമായി എന്തൊക്കെയോ ഒരു മാറ്റം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….