ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് പ്രശ്നം വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. വിശദമായി അറിയുക..

മലയാളികൾ എപ്പോഴും പറയാറുള്ള ഒരു പ്രശ്നമാണ് നീർക്കെട്ട് അഥവാ നീരിറക്കം എന്നു പറയുന്നത്.. ഒരുപാട് പേരെ സാധാരണയായി അലട്ടുന്ന ഒരു പ്രശ്നമാണ് ഈ നീർക്കെട്ട് എന്നു പറയുന്നത്.. ഒരുപാട് പേർ ക്ലിനിക്കൽ വന്ന പറയാറുണ്ട് ഡോക്ടറെ എനിക്ക് നീർക്കെട്ട് പ്രശ്നമാണ്.. തലയിൽ നീർക്കെട്ട് ഉണ്ട് അതുപോലെ കഴുത്തിലെ രണ്ടു ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ട്.. അത് കൈകളിലേക്ക് വന്ന വിരലുകളിൽ നീർക്കെട്ട് വരുന്നു.. അതുപോലെ മുട്ടുകളിൽ സന്ധികളിൽ.. അങ്ങനെ ശരീരത്തിൽ ഇതിൽ കൂടുതൽ ഭാഗങ്ങളിലും നീർക്കെട്ട് പ്രശ്നം പറയാറുണ്ട്..

ഇത്തരം ആളുകളോട് നമ്മൾ എപ്പോഴൊക്കെയാണ് നീർക്കെട്ട് പ്രശ്നം ഉണ്ടാകാറുള്ളത് എന്ന് ചോദിക്കുമ്പോൾ സാധാരണ അവർ പറയുന്നത് കേട്ടിട്ടുണ്ട്.. അവർ കൂടുതൽ സമയം വെയിൽ കൊള്ളുമ്പോൾ.. അതുപോലെ നല്ല ചൂടുള്ള സമയത്ത് വിയർത്ത ഇരിക്കുമ്പോൾ.. അതുപോലെ സാധാരണ ഉപയോഗിക്കുന്ന തലയണ മാറി ഉപയോഗിക്കുമ്പോൾ.. ഇങ്ങനെ നമ്മുടെ നിത്യജീവിതത്തിൽ സാധാരണ സംഭവിക്കുന്ന കാര്യങ്ങൾ എന്തെങ്കിലും ചില മാറ്റങ്ങൾ വരുമ്പോൾ ആണ് ഈ ഒരു നീർക്കെട്ട് പ്രശ്നം സാധാരണ കാണാറുള്ളത്.. അപ്പോൾ എന്താണ് ഈ നീർക്കെട്ട്.. അത് എങ്ങനെയാണ് ഉണ്ടാകുന്നത്..അത് ഉണ്ടാകുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്..

അതുപോലെ ഇത് വരാതിരിക്കുവാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. വീട്ടിലിരുന്നു കൊണ്ട് ഈ നീർക്കെട്ട് എങ്ങനെ പരിഹരിക്കാൻ.. ഇത്തരം കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്.. നീർക്കെട്ടിന് നമ്മൾ inflammation എന്നാണ് പറയുന്നത്.. നമ്മുടെ ശരീരത്തിലെ ഒരുപാട് മസിലുകൾ ഉണ്ട്.. ഈ മസിൽ അതുപോലെ ഇതിനു ചുറ്റുമുള്ള ഭാഗങ്ങൾ.. അതായത് പേശികൾ.. ഈ പേശികളിൽ വരുന്ന നീരിനെ ആണ് നമ്മൾ നീർക്കെട്ട് അഥവാ inflammation എന്ന് പറയുന്നത്.. ഇനി ഈ നീർക്കെട്ട് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം..