ഫൈബ്രോമയാള്ജിയ യും ശരീര വേദനയും.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

കഴിഞ്ഞദിവസം എൻറെ ഓപ്പിയിൽ ശരീരമാസകലം വേദന ആയിട്ട് ഒരു വീട്ടമ്മ പരിശോധനയ്ക്ക് വന്നിരുന്നു.. അവർ ഒരു കെട്ട് ടെസ്റ്റുകൾ ആയിട്ടാണ് വന്നത്.. എന്നിട്ട് അവർ പറഞ്ഞു ഡോക്ടർ എൻറെ അസുഖം എന്താണ് എന്ന് ഈ ടെസ്റ്റുകൾ ചെയ്തിട്ടും എനിക്ക് കണ്ടെത്താൻ സാധിച്ചില്ല.. എനിക്കാണെങ്കിൽ കുറേ വർഷങ്ങളായി ശരീരമാസകലം വേദന ആണ്.. എന്തൊക്കെ മരുന്നുകൾ കഴിച്ചിട്ടും എൻറെ വേദന യാതൊരു മാറ്റവുമില്ല.. ഞാൻ എന്താണ് ചെയ്യേണ്ടത്.. ഇത് എൻറെ കുടുംബ ജീവിതത്തെ പോലും നല്ലപോലെ ബാധിക്കുന്നുണ്ട്.. നിങ്ങൾ ഇത്തരത്തിലുള്ള ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടോ.. ഇന്ന് പറയാൻ പോകുന്നത് ശരീരമാസകലം വേദന ഉണ്ടാകുന്ന അസുഖത്തെക്കുറിച്ച് ആണ്..

എന്താണ് ഫൈബ്രോമയാള്ജിയ.. എന്തൊക്കെയാണ് ഇതിൻറെ പ്രത്യേകതകൾ.. ഇതിൻറെ ചികിത്സാരീതികൾ എന്തെല്ലാമാണ്.. ഇത്തരം വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. എന്താണ് യഥാർത്ഥത്തിൽ ഫൈബ്രോമയാൾജിയ.. ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത ശരീരമാസകലം ഉണ്ടാകുന്ന വേദന ആണ്.. അതെ കൈകളിലും കാലുകളിലും ശരീര മൊത്തം വേദനകൾ അനുഭവപ്പെടും.. ഇത് സാധാരണയായി ശരീര ഭാഗത്ത് എവിടെയെങ്കിലും ചെറിയൊരു വേദന ആയിട്ട് തുടങ്ങിയത് ആയിരിക്കും.. ഒന്നില്ലെങ്കിൽ വലത്തേ കൈ അല്ലെങ്കിൽ നടുവിന് ഭാഗത്ത് അല്ലെങ്കിൽ കഴുത്ത് വേദന.. തുടങ്ങിയവയിൽ തുടങ്ങി പിന്നീട് അത് ശരീരമാസകലം വേദന ആയി മാറുന്നു..

ഇതൊന്നും മാസങ്ങളും വർഷങ്ങളും കൊണ്ട് ഉണ്ടാകുന്നതാണ്.. ആദ്യം നമുക്ക് ഉണ്ടായത് കഴുത്ത് വേദന ആയിരിക്കും.. അതുകഴിഞ്ഞ് കുറേ വർഷങ്ങൾ കഴിയുമ്പോൾ അത് പതുക്കെ കാലിലേക്ക് വന്നു.. കുറേ വർഷം കൂടി കഴിഞ്ഞപ്പോൾ അടുത്ത കൈകളിലും കാലുകളിലും വേദന വന്നു.. ഇത്തരത്തിലാണ് ഈ അസുഖം ഉണ്ടാകുന്നത്.. അപ്പോൾ ഫൈബ്രോമയാൾജിയ എന്ന അവസ്ഥയിൽ എത്തി കഴിഞ്ഞാൽ രോഗിക്ക് ശരീരമാസകലം വേദന അനുഭവപ്പെടും.. അതോടൊപ്പം തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ അതായത് പകൽ സമയത്ത് അല്ലെങ്കിൽ എല്ലാ സമയത്തും ക്ഷീണം അനുഭവപ്പെടുക.. അതുപോലെ രാവിലെ എഴുന്നേൽക്കുമ്പോൾ ബെഡിൽ നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥ..