എന്താണ് ആസ്മ.. ആസ്മയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ആസ്മ അലർജി പൂർണമായും മാറാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..

ആസ്മയെ കുറിച്ചുള്ള അറിവുകൾ ജനങ്ങളുമായി പങ്കുവയ്ക്കാൻ ആണ് ഇന്നിവിടെ വന്നിരിക്കുന്നത്.. എല്ലാ വർഷങ്ങളിലും മെയ് മൂന്നാം തീയതി.. ലോക ആസ്മ ദിനമായി കൊണ്ടാടുന്നു.. ലോകമെമ്പാടും ആചരിക്കുന്നു.. ആസ്മയെ കുറിച്ചുള്ള അവബോധം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഉള്ള ലോകാരോഗ്യ സംഘടനയുടെ ഉപ സംഘടനയായ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്മ ആണ് ഈ വർഷം ഈ ദിനം ആചരിക്കുന്നത്.. എല്ലാ ദിവസത്തെയും പോലെ ഇത്തവണയും ആസ്മ ദിനത്തിന് പ്രത്യേക സന്ദേശങ്ങൾ ഉണ്ട്.. ആസ്മ പരിചരണത്തിന് വിടവുകൾ നികത്തുക.. അഥവാ പഴുത് അടച്ച ആത്മ പരിചരണം അവർക്ക് നൽകുക എന്നതാണ് ഇത്തവണത്തെ ആസ്മ ദിന സന്ദേശം..

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സന്ദേശം.. നമുക്കറിയാം ആസ്മാ പരിചരണത്തിൽ ഒരുപാട് ന്യൂനതകളുണ്ട്.. ഉദാഹരണത്തിന് ആസ്മയെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഉള്ള കുറവുകൾ.. വ്യത്യസ്ത സാമൂഹിക സാമ്പത്തിക പ്രായ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഇടയിലുള്ള ആസ്മ പരിചരണത്തിലെ അസമത്വം ആരോഗ്യപ്രവർത്തകർക്ക് ഇടയിൽ തന്നെ ഉള്ള ആസ്മാ പരിചരണത്തിന് വ്യത്യാസം.. ദീർഘകാല രോഗങ്ങളുടെ പട്ടികയിൽ ആസ്മക്ക് ഉള്ള പ്രാധാന്യം കുറവ്..

ഒപ്പം ചില ശാസ്ത്രീയ പഠനങ്ങളുടെ ഫലം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ന്യൂനതകൾ.. ഇവയെല്ലാം പരിഹരിച്ച് ഒരു പഴുത് അടച്ചാൽ പരിചരണം ഉറപ്പാക്കുക എന്നതാണ് ഈയൊരു സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.. എന്താണ് ആസ്മ.. ആസ്മ രോഗികൾ ചില പ്രത്യേക പ്രേരണ ഘടകങ്ങൾ ആയി സമ്പർഗം ഉണ്ടാകുമ്പോൾ ഇവരുടെ ശ്വാസനാളത്തിലെ ഭിത്തിയിൽ നീർക്കെട്ട് ഉണ്ടാവുകയും ശ്വാസനാളത്തിലെ വ്യാസം കുറഞ്ഞ ശ്വാസനാളം ചുരുങ്ങുകയും ചെയ്യുന്നു.. ഇതിൻറെ ഫലമായി ഇത്തരം രോഗികളിൽ പലതരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നു..

Leave a Reply

Your email address will not be published. Required fields are marked *