ഇനി കടകളിൽ നിന്നും കെമിക്കൽ ഡൈ വാങ്ങിക്കാതെ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഒരു നാച്ചുറൽ ഡൈ തയ്യാറാക്കാം.. യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാത്ത 100% റിസൾട്ട് തരുന്ന ഒരു ഹെയർഡൈ..

പണ്ടൊക്കെ ടൈപ്പ് ചെയ്യുന്ന ആളുകൾ എന്ന് പറയുന്നത് 50 വയസ്സ് കഴിഞ്ഞ ആളുകളായിരിക്കും.. പക്ഷേ ഇന്ന് അങ്ങനെയല്ല നമ്മളിൽ ഒരു 30 വയസ്സ് കഴിഞ്ഞ ആളുകൾ അല്ലെങ്കിൽ ചെറുപ്പക്കാർ എല്ലാം ഡൈ ചെയ്യുന്ന ഒരു കാലം ആണ്.. ഇങ്ങനെ മുടിയിൽ നര വരുന്നതിന് പലവിധത്തിലുള്ള കാരണങ്ങളുണ്ട്.. ഈ കാരണങ്ങൾ എന്തൊക്കെയാണെന്ന് എല്ലാവർക്കും ഇന്ന് അറിയാവുന്ന കാര്യമാണ്.. ഈ നര മാറുവാൻ ആയിട്ട് നമ്മൾ ഉപയോഗിക്കുന്നത് നമുക്ക് കടകളിൽ ലഭിക്കുന്ന ഡൈ ആണ്.. പത്ത് പേർ ഡൈ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൽ ആറു പേർക്കും ഈ ഡൈ ഉപയോഗിക്കുന്നതുകൊണ്ട് പലതരം അലർജികൾ ഉണ്ടാകുന്നുണ്ട്..

അതുപോലെതന്നെ ഡൈ ഒരു തരത്തിലും ഉപയോഗിക്കാൻ പറ്റാത്ത ആളുകളുമുണ്ട്.. ഇങ്ങനെയുള്ള ആളുകൾ വളരെ നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കിയ ഉപയോഗിക്കാൻ പറ്റുന്ന ഒരു ഡൈ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.. സാധാരണ നമ്മുടെ കെമിക്കൽ ഡൈ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അലർജികൾ ഒന്നും ഇതിന് ഉണ്ടാവില്ല.. മാത്രമല്ല നമ്മുടെ മുടി വളരുന്നതിനും താരൻ മാറുന്നതിനും എല്ലാം സഹായിക്കും.. രാത്രി സൈഡ് എഫക്റ്റ് വെള്ളമില്ലാത്ത 100% റിസൾട്ട് തരുന്ന ഒരു ഡൈ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്..

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനെ ചേരുവക എന്നും ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. ഹെയർ ഡൈ തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ഇരുമ്പ് ചട്ടി എടുക്കുക.. ഈ ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ മൈലാഞ്ചി പൊടി ഇടുക.. അതിനുശേഷം ഇതിലേക്ക് 2ടീസ്പൂൺ നീല അമരി പൊടി ചേർക്കുക.. ശേഷം രണ്ട് ടീസ്പൂൺ നെല്ലിക്കാപൊടി കൂടി ചേർക്കുക.. ശേഷം ഒരു ടീസ്പൂൺ ത്രിഫല പൊടി കൂടി ചേർക്കുക.. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക.. നല്ലപോലെ മിക്സ് ചെയ്ത ശേഷം നല്ല കടുപ്പത്തിൽ ഉണ്ടാക്കിയ ഒരു ഗ്ലാസ്സ് ചായ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക..