കടകളിൽ നിന്നും വാങ്ങിക്കാതെ ആരോഗ്യഗുണം ഉള്ള നല്ല നാച്ചുറൽ പീനട്ട് ബട്ടർ ഇനി വീട്ടിൽ വളരെ ഈസിയായി തയ്യാറാക്കാം..

നമ്മൾ എല്ലാവരും തന്നെ വീട്ടിൽ പീനട്ട് ബട്ടർ വാങ്ങുന്ന ആളുകളാണ്.. യഥാർത്ഥത്തിൽ പീനട്ട് ബട്ടർ വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് എന്നുണ്ടെങ്കിലും നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങുന്ന പീനട്ട് ബട്ടറിൽ പലതരത്തിലുള്ള കളറുകൾ പഞ്ചസാര ഇവയൊക്കെ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.. ഇത് പീനട്ട് ബട്ടർ ഇൻറെ ആരോഗ്യഗുണങ്ങൾ ഇല്ലാതാക്കുന്നു.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വെറും നിലകടല കൾ മാത്രം ഉപയോഗിച്ചുകൊണ്ട് മിനിറ്റുകൾകൊണ്ട് ശുദ്ധമായ പീനട്ട് ബട്ടർ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ്.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..

ഇതിനായി നിങ്ങൾ കുറച്ചു നിലക്കടല വാങ്ങിച്ച് നല്ലപോലെ വറുത്തെടുക്കുക.. കടല വറുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക കടല വെറുക്കേണ്ടത് മണലിൽ ഇട്ടിട്ടാണ്.. അതിനുശേഷം ഒരു തുണി യിലേക്ക് ഈ കടല ഇട്ട പതുക്കെ തിരുമ്മിയ കടലയുടെ തൊലി എല്ലാം പോയി കിട്ടും.. തൊലിയെല്ലാം പോയശേഷം ഒരു പാത്രത്തിലേക്ക് കടല എടുക്കുക.. അതിനുശേഷം ഇത് മിക്സിയിൽ ഇട്ട് അല്പം ഉപ്പു കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക.. 30 സെക്കൻഡ് നേരത്തേക്ക് നല്ലപോലെ കടല അരയ്ക്കുക..

നല്ലപോലെ അരച്ച് എടുത്ത ശേഷം ഇതിലേക്ക് മധുരത്തിനായി ഒരു ടീസ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കാം.. കൂടുതൽ മധുരം ആവശ്യമുള്ളവർക്ക് കൂടുതൽ തേൻ ചേർക്കാവുന്നതാണ്.. അതിനുശേഷം ഒരു 20 സെക്കൻഡുകൾ കൂടി നല്ലപോലെ അരച്ചെടുക്കുക.. അതിനുശേഷം ഇത് നിങ്ങൾക്ക് ഒരു ബോക്സിൽ ആക്കി സൂക്ഷിക്കാവുന്നതാണ്.. ആവശ്യമുള്ളപ്പോൾ ഇത് നിങ്ങൾക്ക് എടുത്ത് ഉപയോഗിക്കാം..