കാൽസ്യം കുറയുന്നത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം ആണ്… ശരീരത്തിൽ കാൽസ്യം കുറയുന്നത് നമുക്ക് എങ്ങനെ മനസ്സിലാക്കാം ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

നമ്മുടെ ശരീരത്തിൽ കാൽസ്യം അത്യാവശ്യമാണ് എന്ന് പറയുമ്പോൾ ഭൂരിഭാഗം പേരും വിചാരിക്കുന്ന നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുവാൻ ആണ് കാൽസ്യം എന്നതാണ്.. അതുകൊണ്ടുതന്നെ പലരും കൈകാലുകൾ വേദന വരുമ്പോൾ ശരീരത്തിൽ വല്ല ഒടിവുകളും വരുമ്പോഴും മാത്രമാണ് കാൽസ്യം ശരീരത്തിൽ കുറവുണ്ടോ എന്ന് പരിശോധിക്കുന്നത്.. എന്നാൽ നമ്മുടെ ശരീരത്തിലെ 90% പ്രവർത്തനങ്ങൾക്ക് ഉദാഹരണത്തിന് നമ്മുടെ തലച്ചോർ ശരിയായി പ്രവർത്തിക്കുന്നതിന് ഓർമശക്തി ശരിയായി നിലനിൽക്കുന്നതിന് നമുക്ക് ബുദ്ധിശക്തി ശരിയായി ലഭിക്കണമെന്ന് ഉണ്ടെങ്കിൽ ചെറിയ കുട്ടികൾക്ക് ഉയരം വയ്ക്കാൻ എല്ലാം തന്നെ ശരീരത്തിൽ കാൽസ്യം അത്യാവശ്യമായ ഒരു ഘടകമാണ്..

എന്തിനേറെ പറയുന്നു നമ്മുടെ ഹൃദയത്തിൻറെ പ്രവർത്തനം പോലും ശരിയായി നിലനിർത്തുവാൻ കാൽസ്യം അത്യാവശ്യമാണ്.. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ എന്തെല്ലാമാണെന്ന്.. എങ്ങനെ ശരീരത്തിൽ നിന്ന് കാൽസ്യം വർദ്ധിപ്പിക്കാമെന്ന്.. ഞാൻ വിശദീകരിക്കാം… നമ്മുടെ ശരീരത്തിൻറെ കാൽസ്യം ഉപയോഗത്തിന് മൊത്തം 90 ശതമാനവും നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിന് പല്ലുകളുടെ ആരോഗ്യത്തിനും വേണ്ടി തന്നെയാണ് ഉപയോഗിക്കുന്നത്.. ഇതേ കാൽസ്യം ഫോസ്ഫേറ്റ് എന്ന രീതിയിൽ ആണ് ഉപയോഗിക്കുന്നത്.. ബാക്കി ഒരു ശതമാനമാണ് നമ്മുടെ രക്തത്തിൽ ഉള്ളത്..

രക്തത്തിൽ ഉള്ള ഒരു ശതമാനമാണ് നമ്മുടെ ശരീരത്തിലെ ബാക്കി മസിലുകൾക്ക് അതുപോലെ തലച്ചോറും സപ്ലൈ ചെയ്യുന്നത്.. എന്നാൽ നിങ്ങൾ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി കാൽസ്യം പരിശോധിക്കുന്ന സമയത്ത് കാൽസ്യ ത്തിൻറെ അളവ് രക്തത്തിൽ ഒരുപാട് കുറഞ്ഞുപോകുന്ന ഒരു അവസ്ഥ കണ്ടുവരാറില്ല.. ഇതിന് കാരണം എന്തെന്ന് നമ്മുടെ രക്തത്തിലുള്ള ഉള്ള ഈ കാൽസ്യം അല്പം കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ എല്ലുകളിൽ സൂക്ഷിച്ചിരിക്കുന്ന കാൽസ്യം തിരിച്ച് അവിടെ നിന്ന് രക്തത്തിലേക്ക് കൊണ്ടുവന്ന് നമ്മുടെ ശരീരത്തിലെ മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും കാരണം നേരത്തെ പറഞ്ഞ പോലെ നമ്മുടെ ഹൃദയത്തെയും തലച്ചോറിനെയും പ്രവർത്തനങ്ങൾക്ക് കാൽസ്യം അത്യാവശ്യമാണ്..

അതുകൊണ്ടുതന്നെ എപ്പോഴും ഒരു മിനിമം ലെവൽ കാൽസ്യം നമുക്ക് ശരീരത്തിൽ കാൽസ്യം ലഭിക്കുന്നത് കുറവാണെങ്കിൽ പോലും നമ്മുടെ രക്തത്തിൽ മിനിമം ലെവൽ കാൽസ്യം എപ്പോഴും ഉണ്ടാകും.. പലപ്പോഴും നമ്മുടെ എല്ലുകൾ പരിശോധിക്കുമ്പോൾ മാത്രമാണ് കാൽസ്യം കുറവുണ്ടോ ഒരു പരിധിക്ക് താഴെ കാൽസ്യം പോകുന്നുണ്ടോ എന്ന് നമുക്ക് അറിയാൻ സാധിക്കുന്നു..