തലയിലെ താരൻ.. കാരണങ്ങളും പരിഹാരമാർഗങ്ങളും… താരൻ ആണോ സോറിയാസിസ് ആണോ എന്ന് എങ്ങനെ തിരിച്ചറിയാം… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമൺ ആയി കാണുന്ന ഒരു അവസ്ഥയാണ് താരൻ അതായത് തലയിലെ സ്കിൻ പൊളിഞ്ഞു ഇറങ്ങി വരുന്ന ഒരു അവസ്ഥ.. ഇങ്ങനെ ഉണ്ടാവുമ്പോൾ താരൻ ആണ് എന്ന് കരുതി പലപ്പോഴും സ്വന്തമായിട്ട് പല ടിപ്സുകളും പരീക്ഷിക്കും.. പരസ്യത്തിൽ കാണുന്ന പലയിനം എണ്ണകൾ വാങ്ങി ഉപയോഗിക്കുന്നു.. ഇത് മാറാതെ കൂടിക്കൂടി വരുമ്പോഴായിരിക്കും പലർക്കും ഇത് ഡോക്ടർമാരെ കാണിക്കുന്നതും എന്താണ് അസുഖം എന്നു നോക്കുന്നത്..

പലപ്പോഴും നമ്മൾ താരൻ ആണ് എന്ന് കരുതി വിചാരിക്കുന്ന പലതും തലയോട്ടിയിലെ ചർമരോഗങ്ങൾ ആകാം.. അല്ലെങ്കിൽ തലയോട്ടിയിൽ വരുന്ന സോറിയാസിസ് രോഗം ആവാം. നിങ്ങൾക്ക് തലയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വെറും താരൻ ആണോ അതോ വല്ല ചർമ്മരോഗങ്ങൾ ആണോ എന്ന് നിങ്ങൾക്ക് എങ്ങനെ സ്വയം തിരിച്ചറിയാൻ സാധിക്കും എന്നും ഏത് സമയത്താണ് ഡോക്ടറെ കാണേണ്ടത് എന്നും.. ഇന്ന് വിശദീകരിക്കാം.. ഇൻഫർമേഷൻ എല്ലാവരും അറിഞ്ഞിരിക്കണം.

പലപ്പോഴും കുട്ടികൾക്കെല്ലാം ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഇത് താരൻ ആണെന്ന് കരുതി പലവിധ പരീക്ഷണങ്ങൾ അമ്മമാർ നടത്തി സ്കിൻ വല്ലാതെ പ്രശ്നങ്ങൾകൂടി പോകുന്ന അവസ്ഥ കാണുന്നുണ്ട്. ആദ്യം തന്നെ ഈ താരൻ എന്താണെന്ന് വിശദീകരിക്കാം… നമ്മുടെ സ്കിന്നിന് ഒരു നിശ്ചിത കാലയളവ് കഴിയുമ്പോൾ നമ്മുടെ സ്കിൻ കോശങ്ങൾ കൊഴിഞ്ഞു പോയി പുതിയ കോശങ്ങൾ വരാറുണ്ട്.

ഇത് തലയിലോ ശരീരത്തിലെ എല്ലാ ഭാഗത്തും ഇത് സംഭവിക്കുന്നുണ്ട്.ഇങ്ങനെ നമ്മുടെ സ്കിൻ കൊഴിഞ്ഞുപോകുന്നത് നമ്മൾ കാണാറില്ല.. നമ്മൾ അറിയാറില്ല.. ഇതേ പോലെ തന്നെ നമ്മുടെ തലയോട്ടിയിലെ കോശങ്ങളിലും ഏകദേശം കാലങ്ങൾ കഴിയുമ്പോൾ 25 മുതൽ 28 ദിവസം വരെയാണ് കോശങ്ങളുടെ ആയുസ്സ്.. അതുകഴിയുമ്പോൾ ഈ കോശങ്ങൾ കൊഴിഞ്ഞു പോയിട്ട് പുതിയ കോശങ്ങൾ വരും..

Leave a Reply

Your email address will not be published. Required fields are marked *