കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അതുപോലെ കണ്ണിനു താഴെ ഉള്ള തടിപ്പ് ഇവയൊക്കെ എളുപ്പത്തിൽ മാറ്റുവാനുള്ള ചില സിമ്പിൾ വഴികൾ…

സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കണ്ണിന് താഴെ വരുന്ന തടിപ്പുകൾ.. രാവിലെ നമ്മൾ ഫ്രഷ് ആയിട്ടാണ് ജോലിക്ക് പോകുന്നത് എങ്കിൽ പോലും നമ്മുടെ മുഖം നോക്കിയിട്ട് ഭയങ്കര ക്ഷീണമാണ് അല്ലോ ഇന്നലെ ഉറങ്ങിയില്ലേ.. അല്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും അസുഖം ഉണ്ടോ.. എന്നെ സംശയം തോന്നുന്നതിന് കാരണവും കണ്ണുകൾക്ക് താഴെ വരുന്ന തടിപ്പും അതുപോലെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറവും ആണ്. എന്തുകൊണ്ടാണ് കണ്ണുകൾക്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടാകുന്നത്..

ഇതു മാറ്റാൻ ആയിട്ട് നമുക്ക് സിമ്പിളായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തെല്ലാം എന്നും വിശദീകരിക്കാം. നമ്മുടെ കണ്ണുകൾക്ക് ചുറ്റും ഒരു മസിൽ ലെയറുകൾ ഉണ്ട്. അതിനോടൊപ്പം ഇതിനകത്ത് ഫാറ്റും ഉണ്ട്. കണ്ണിനകത്ത് പ്രത്യേകിച്ച് നമ്മുടെ പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ കണ്ണിൻറെ മുകൾഭാഗത്തുള്ള മസിലുകൾക്ക് ചെറിയ ശോഷിപുകൾ വരുന്നു.

ഇതിൻറെ ഭാഗമായി എന്ത് സംഭവിക്കും.. ഈ മസിലുകൾ കുറച്ച് ക്ഷീണിക്കുകയും.. കണ്ണിനുള്ള കൊഴുപ്പുകൾ കണ്ണിൻറെ താഴെ ഭാഗത്തേക്ക് മാറുകയും ചെയ്യുന്നു. മുകളിലത്തെ ഭാഗത്തെ മസിലുകൾ ശോഷിച്ച പോലെയും താഴെ തടിപ്പുകൾ ഉണ്ടാവുകയും ചെയ്തു. ഇതാണ് ഏറ്റവും കോമൺ ആയിട്ട് കണ്ണുകൾക്ക് താഴെ തടിപ്പുകൾ ഉണ്ടാവുന്നത്.

ചിലർക്ക് കണ്ണുകൾക്ക് താഴെ വെള്ളം കെട്ടിക്കിടക്കുന്നത് പോലെ തടിപ്പുകൾ കാണാറുണ്ട്. പ്രായംകൊണ്ട് അല്ലാതെ ചെറുപ്പക്കാർക്കും ഇത് വളരെ കോമൺ ആയി വരുന്നതിനു കാരണം ഒന്നാമതായി ഓവർ സ്ട്രെയിൻ അതായത് ജോലിയിൽ അമിതമായി ശ്രദ്ധിക്കുക.. രാത്രിയിലെ ഉറക്കം വല്ലാതെ കുറയുക. പലപ്പോഴും എക്സാം ടൈമിൽ ഉറക്കം കളഞ്ഞു പഠിക്കുകയോ കണ്ണുകൾക്ക് ഒരുപാട് സ്ട്രെയിൻ കൊടുക്കുകയും ചെയ്താൽ അത് കണ്ണിനു താഴെ തടിപ്പ് വരുന്നതിനു കാരണ മാകും…