ലിവർ സിറോസിസ് രോഗമുണ്ടെന്ന് എങ്ങനെ കണ്ടെത്താം… ഡോക്ടർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക…

കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത് വളരെ സൈലൻറ് ആയി പടർന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ലിവർ സിറോസിസ് കരൾവീക്കം എന്നുപറയുന്ന ഒരു അസുഖം. മുൻപ് മദ്യപാനികളിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് പലവിധ രോഗങ്ങളുടെ ഭാഗമായി ട്ട് കരൾ വീക്കം അഥവാ ലിവർ സിറോസിസ് എല്ലാവർക്കും വരുന്നുണ്ട്. കേരളത്തിൽ ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം ഒരു വർഷത്തിൽ 5000 മുതൽ 10000 രോഗികൾ കരൾ വീക്കം അഥവാ സിറോസിസ് ബാധിച്ച കേരളത്തിൽ മരണപ്പെടുന്നുണ്ട്. ഇന്ത്യയിൽ ആകെ കരൾ രോഗങ്ങൾ കൊണ്ട് മരണപ്പെടുന്നത് എഴുപതിനായിരം രോഗികളാണ്.

70000 രോഗികളിൽ അതിൽ 10 ശതമാനം കേരളത്തിലാണ് എന്നു പറയുമ്പോൾ കേരള മതിൽ എത്രത്തോളം വ്യാപകമായി കരൾവീക്കം ഒരു കേന്ദ്രമാണ് എന്ന് നമ്മൾ മനസ്സിലാക്കണം. ഏറ്റവും കൂടുതൽ കരൾവീക്കം ഉണ്ടാക്കുന്ന ഒരു രോഗം അല്ലെങ്കിൽ ഒരു അവസ്ഥ എന്ന് പറയുന്നത് മദ്യപാനം തന്നെയാണ്. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യപിക്കുന്ന ആളുകൾ ഉള്ളത് നമ്മുടെ കേരളത്തിൽ തന്നെയാണ്. മദ്യപാനം മാത്രമാണോ കരൾവീക്കം ഉണ്ടാക്കുന്നത്.. കരളിനെ ബാധിക്കുന്ന ചിലയിനം രോഗങ്ങൾ.. ഹെപ്പറ്റൈറ്റിസ്.. കരളിന് മഞ്ഞപിത്തം.. അമിതവണ്ണം.. ആളുകൾ ശ്രദ്ധിക്കാതെ പോകുന്ന ഫാറ്റിലിവർ രോഗാവസ്ഥ.. ഇ

തെല്ലാം തന്നെ ക്രമേണ കരൾ വീക്കത്തിന് കൊണ്ടുചെന്നെത്തിക്കും. ഒരു വർഷത്തിൽ എത്ര പുതിയ കരൾവീക്കം ഉള്ള രോഗികൾ ഉണ്ടാകുന്നു എന്ന് ചോദിച്ചു കഴിഞ്ഞാൽ കൃത്യമായ ഒരു കണക്ക് ലഭ്യമല്ല കാരണം തുടക്കത്തിൽ തന്നെ കരൾവീക്കം കണ്ടുപിടിക്കാനുള്ള ഒരു മാർഗ്ഗം ഇപ്പോൾ ലഭ്യമല്ല. പലപ്പോഴും മറ്റെന്തെങ്കിലും രോഗങ്ങൾക്കായി ഡോക്ടറെ കാണാൻ പോകുമ്പോൾ അല്ലെങ്കിൽ ഡോക്ടർ പരിശോധിക്കുമ്പോൾ മാത്രമാണ് അവർക്ക് കരൾ രോഗം ഉണ്ട് എന്ന് മനസ്സിലാക്കുന്നത്. പലപ്പോഴും വിട്ടുമാറാത്ത ആസിഡുകൾ ഉണ്ടെങ്കിലോ.. അല്ലെങ്കിൽ ശരീരത്തിന് വരുന്ന മറ്റു ക്ഷീണമോ പ്രശ്നങ്ങളും ഉള്ളപ്പോൾ മാത്രമാണ് ഇത് തിരിച്ചറിയപ്പെടുന്നത്…

Leave a Reply

Your email address will not be published. Required fields are marked *