നമ്മളെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ അപകടകാരിയോ… ഇക്കാര്യങ്ങൾ മനസ്സിലാക്കിയാൽ ദുഃഖിക്കേണ്ട…

നെഞ്ചിരിച്ചിൽ ഇന്ന് എല്ലാവരിലും വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ജീവിതത്തിലൊരിക്കലെങ്കിലും നെഞ്ചരിച്ചിൽ വരാത്തവർ വളരെ കുറവായിരിക്കും. എന്താണ് നെഞ്ചരിച്ചൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്… നമ്മുടെ ശരീരത്തിൽ നെഞ്ചിൽ നടുക്ക് അല്ലെങ്കിൽ മധ്യത്തിലായി വരുന്ന എരിച്ചിൽ അല്ലെങ്കിൽ പുകച്ചിൽ ഇതിനെയാണ് നെഞ്ചേരിച്ചൽ എന്ന് പറയുന്നത്. ചില ആളുകൾക്ക് അത് നെഞ്ചിനെ മദ്യത്തിൽനിന്ന് അത് തൊണ്ടയിൽ ലേക്കോ നെഞ്ചിലെ ഇടതുവശത്തേക്ക് കൈകളിലേക്ക് വരാവുന്നതാണ്. പലപ്പോഴും അതിനെ പുളിച്ചുതികട്ടൽ..

ഗ്യാസ് എന്നൊക്കെ പേരുകളിൽ വിളിക്കാറുണ്ട്. എന്താണ് നെഞ്ചെരിച്ചിലിന് കാരണമാകുന്നത് എന്ന് നമുക്ക് നോക്കാം. സാധാരണയായി നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ വായിൽ നിന്ന് തൊണ്ടയിലേക്ക് വന്ന് അത് അന്നനാളത്തിലൂടെ ആമാശയത്തിലേക്ക് എത്തുന്നു. അന്നനാളത്തിൽ നിന്നും ആമാശയത്തിലേക്ക് ഉള്ള വഴി എന്ന് പറയുന്നത് വൺവേ ആണ്. അന്നനാളത്തിൽ നിന്നും ആമാശയത്തിലേക്ക് മാത്രമേ ഭക്ഷണം പോവുകയുള്ളൂ. തിരിച്ച് ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് വരില്ല. ശരീരം ഇത് സാധ്യമാക്കുന്നത് അന്നനാളത്തിലും ആമാശയത്തിലും ഇടയിലുള്ള ഒരു വാൽവ് വഴിയാണ്.

അത് ഒരു ഭാഗത്തേക്ക് മാത്രമേ പ്രവേശനം സാധ്യമാകൂ.. ഇതിലുള്ള ചില പ്രശ്നങ്ങൾ വരുമ്പോഴാണ് ഈ നെഞ്ചരിച്ചൽ സാധാരണയായി കണ്ടുവരുന്നത്. അതായത് ആമാശയത്തിൽ അമ്ലത കൂടി അന്നനാളത്തിലേക്ക് വരുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിനെയാണ് റിഫ്ലക്സ് എന്ന് പറയുന്നത്. ഇങ്ങനെ ആസിഡ് ആമാശയത്തിൽ നിന്നും അന്നനാളത്തിലേക്ക് വരുമ്പോൾ അത് അന്നനാളത്തിലെ ഭിത്തിയിൽ ഒരു കോട്ടിംഗിൽ വിള്ളലുണ്ടാക്കി ക്രമേണ അത് അൾസറായി മാറുകയും ചെയ്യും..