ഇനി ചെടികളും കൃഷികളും മുരടിക്കാതെ നല്ലപോലെ തഴച്ചുവളരാൻ കിടിലൻ ടിപ്സ്…

നിങ്ങളുടെ വീട്ടിലെ ചെടികളും കൃഷികളും ഒക്കെ മുരടിച്ച അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്… അതുപോലെതന്നെ നിങ്ങളുടെ വീട്ടിൽ ഉള്ള ചെടികൾ ഒക്കെ നല്ലപോലെ തഴച്ചുവളരാൻ നല്ലപോലെ പൂവുകൾ ഉണ്ടാകാനും അതുപോലെ കൃഷിയിലും നല്ല ഗുണങ്ങൾ ലഭിക്കാനുള്ള ഒരു അടിപൊളി ടിപ്സ് ആണ് പറയാൻ പോകുന്നത്. പിന്നെ പലരും പറയുന്ന ഒരു കാര്യമാണ് വെള്ളിച. നമ്മൾ നല്ലതുപോലെ ഒരു പാവലും പടവലവും ഒക്കെ വളർത്തി കൊണ്ടു വരുമ്പോൾ ഇതിൻറെ ശല്യം മൂലം മുഴുവൻ ആയിട്ടും കായകൾ ഒക്കെ നശിക്കും..

ഇതിനായി നമുക്ക് എന്ത് ചെയ്യാൻ പറ്റും. അതുപോലെ ഒരു കറിവേപ്പ് വീട്ടിൽ വിടുന്ന സമയത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ.. ഇതിനായി നമുക്ക് വേണ്ടത് മുരിങ്ങ ഇലയാണ്. ഒരു പ്ലേറ്റിലേക്ക് മൂന്ന് പിടി മുരിങ്ങയില എടുക്കുക. അതിനുശേഷം ഇത് അര ഗ്ലാസ് വെള്ളം ഉപയോഗിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇനി ഇത് ഒരു സ്പ്രേ ബോട്ടിലിൽ ലേക്ക് മാറ്റാം. ഈ ഇത് നമ്മുടെ ചെടികളിലും കൃഷികളിലും ഒക്കെ തളിച്ചു കഴിഞ്ഞാൽ വളരെ എഫക്ടീവ് ആയിരിക്കും.

ഇനി ഇത് വളം ആയി ചെടികളുടെ ചോട്ടിലും ഒഴിക്കാവുന്നതാനും. കറുത്ത ഉറുമ്പിനെ ശല്യം മാറാൻ ആയിട്ട് ഇത് ഉപയോഗിക്കാം. ഈ സ്പ്രേ ബോട്ടലിലേക്ക് അല്പം വെള്ളം കൂടി ചേർക്കുക. വീട്ടിൽ പുതുതായി കറിവേപ്പ് നടുമ്പോൾ ഒരടി വീതിയിൽ കുഴിയെടുക്കുക. ചാണകം കടലപ്പിണ്ണാക്ക് മണ്ണ് ഇതു മൂന്നും കൂടി നന്നായി മിക്സ് ചെയ്തു കുഴിയിൽ ആദ്യമൊന്ന് വിതറി കൊടുക്കുക. അതിനുശേഷം മാത്രമേ കറിവേപ്പ് കുഴിയിലേക്ക് നടുക. ഇനി ഇത് ചെടികളിലേക്ക് എല്ലാം സ്പ്രേ ചെയ്ത് കൊടുക്കുക…