ശരീരത്തിലെ അലർജികൾ… ഭക്ഷണക്രമം അലർജി ഉണ്ടാക്കുമോ… ഈ കാര്യങ്ങൾ ആരും അറിയാതെ പോകരുത്…

നമ്മുടെ ശരീരം മുഴുവൻ ചൊറിച്ചിൽ ആണെന്ന് പറയുന്ന ഒത്തിരിയേറെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. ചില ആളുകൾ വെറുതെയിരിക്കുന്ന സമയത്ത് കൈകളും കാലുകളും ചൊറിയുന്നത് കാണാം. ശരീരത്തിൻറെ പലഭാഗങ്ങളും എങ്ങനെ ചൊറിയുന്ന ഒരു അനുഭവം നിങ്ങൾ കണ്ടിട്ടുണ്ടാവും. പല ആളുകളും ഇതിനെക്കുറിച്ച് പറയാനുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ചൊറിയുന്നത്.. എന്താണ് ഇതിൻറെ കാരണം.. എന്തൊക്കെയാണ് ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ… ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഭക്ഷണത്തിലുള്ള അലർജി ആയിരിക്കും. പലപ്പോഴും എങ്ങനെ ചൊറിച്ചിൽ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്നുപറയുന്നത് ഭക്ഷണ രീതിയിലുള്ള മാറ്റം തന്നെയായിരിക്കും. ഒത്തിരി ആളുകൾ ഇങ്ങനെ പറയാറുണ്ട് രാത്രിയിൽ ചൊറിച്ചിലാണ് എന്നൊക്കെ.

ഇങ്ങനെ പറയുമ്പോൾ ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് ഭക്ഷണരീതിയിലെ അലർജിയാണ് കാരണം എന്നാണ്. ഭക്ഷണ അലർജിയിൽ കൂടുതലായി വരുന്നത് പ്രോട്ടീൻ തന്നെയാണ്. മാംസ ആഹാരങ്ങളുടെ ചില മാംസങ്ങൾ പ്രശ്നമാണ്. ഭൂരിഭാഗം ആളുകൾക്കും പാൽ ഒരു പ്രശ്നമാണ്. അപ്പോൾ ഈ ചൊറിച്ചിൽ അലർജി ഉള്ള ആളുകളെ മാംസാഹാരങ്ങൾ ഉം പാൽ… പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒക്കെ ചിലർക്ക് പ്രശ്നമാണ്. അപ്പോൾ ഇത്തരം അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ഇരിക്കുമ്പോൾ തന്നെ നമുക്ക് പെട്ടെന്ന് മാറ്റങ്ങൾ അല്ലെങ്കിൽ റിസൾട്ട് ഉണ്ടാകും. അപ്പോൾ ഒരു ചികിത്സയും എടുക്കാതെ തന്നെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ നമുക്ക് റിസൾട്ട് ലഭിക്കും. ഈ പ്രോട്ടീൻ ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി. അപ്പോൾ ഈ അലർജിയുടെ പ്രധാന കാരണമായി വരുന്നത് ഭക്ഷണം തന്നെയാണ്. രണ്ടാമത്തെ പ്രശ്നം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പല ഏരിയ കളിലേക്കും രക്തം ഓട്ടം കുറയും.

ഇങ്ങനെ കുറയുമ്പോൾ ശരീരത്തിലെ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും.ശരീരത്തിലെ പലപല നിറവ്യത്യാസങ്ങൾ കണ്ടു തുടങ്ങും അതുകഴിഞ്ഞ് ചൊറിച്ചിൽ ഉണ്ടാകും. അപ്പോൾ അവിടെ എല്ലാം ചൊറിഞ്ഞ് വ്രണം ആകുന്ന ഒരു അവസ്ഥയിലേക്ക് വരും. അപ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആരുടെയെങ്കിലും ശരീരത്തിലെ ഒരു ഭാഗം മാത്രം കറുത്ത വരികയാണെങ്കിലും ആ ഭാഗത്തിലേക്ക് ബ്ലഡ് സർക്കുലേഷൻ കുറയുവാനുള്ള സാധ്യത കൂടുതൽ ഉള്ളത്. പിന്നെ ഉള്ള ഒരു പ്രധാന കാരണം ഫങ്കൽ ഇൻഫെക്ഷൻ ആണ്.