മുടിയുടെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഒരു ശാശ്വത പരിഹാരം… ഉപയോഗിച്ചവർക്ക് എല്ലാം ഉഗ്രൻ റിസൾട്ട്…

മുടി ഒട്ടും വളരുന്നില്ല അതുപോലെതന്നെ മുടിയിൽ താരൻ ഉണ്ടാവുന്നു. ഇങ്ങനെ ഒരുപാട് പേർ പരാതി പറയുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ഉള്ളവർക്ക് ഒരു പരിഹാര മാർഗ്ഗമായിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. വളരെ ഈസി ഏറ്റവും നമുക്ക് നമ്മുടെ വീട്ടിൽ ലഭിക്കുന്ന സാധനങ്ങൾ കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെയർ പായ്ക്കാണ്. അപ്പോൾ ഈ ഹെയർ പായ്ക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിൻറെ ചേരുവകകൾ എന്തൊക്കെയാണെന്നും.. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.ഈ ഹെയർ പാക്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം കണ്ടത് ഒരു ഏത്തപ്പഴം ആണ്.
നല്ല പഴുത്ത ഏത്തപ്പഴം എടുത്താൽ മതി നിങ്ങൾ. ഈ എത്തപ്പഴം ചെറു കഷണങ്ങളാക്കി മുറിക്കുക. അടുത്തതായി നമുക്ക് ആവശ്യമായത് കറ്റാർവാഴ ആണ്. കറ്റാർവാഴ മുറിക്കുമ്പോൾ അതിൻറെ തണ്ടിൽ ഉള്ള മഞ്ഞ സ്രവം പോകുന്നതുവരെ അത് വൃത്തിയാക്കി കളയുക. ചിലർക്ക് മഞ്ഞ ദ്രവം അലർജി ഉണ്ടാക്കുന്നുണ്ട്. കറ്റാർവാഴയുടെ ജെല്ല് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഈ പഴവും ജെല്ലും ഒരു മിക്സിയുടെ ജാർ ലേക്ക് ഇടുക. അതിനുശേഷം ഒരു മുട്ട എടുക്കുക എന്നിട്ട് അതിൻറെ വെള്ളം മാത്രം എടുക്കണം. ഇതും ആ മിക്സിയുടെ ജാർ ലേക്ക് ഒഴിച്ചു കൊടുക്കാം.
ഇനി ഇതിലേക്ക് ഒരു ടീ സ്പൂൺ ആവണക്കെണ്ണ ഒഴിക്കുക. എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി നമുക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇത് തലമുടിയിൽ ഒക്കെ നന്നായി തേച്ചുപിടിപ്പിക്കുക. എന്നിട്ട് ഒരു ഇരുപത് മിനിറ്റുനേരം തലയിൽ വെക്കുക. അതിൽ കൂടുതൽ നേരം വേണമെങ്കിലും വെക്കാം. ഇത് ഉണങ്ങി കഴിയുമ്പോൾ നിങ്ങൾക്ക് ഇത് കഴുകിക്കളയാം. മുടി കൊഴിച്ചിലും താരനും പ്രശ്നങ്ങളും മറ്റും മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇതിലൂടെ നിങ്ങൾക്ക് മാറി കിട്ടുന്നതാണ്. നിങ്ങളുടെ മുടി ഇത് തേക്കുന്ന യിലൂടെ നല്ലതുപോലെ വളരുകയും ചെയ്യും.