സോറിയാസിസ് രോഗത്തിൻറെ കാരണങ്ങളും.. ലക്ഷണങ്ങളും..അതിൻറെ പരിഹാരമാർഗ്ഗങ്ങളും…

സോറിയാസിസ് കാരണങ്ങളും പരിഹാരങ്ങളും… ചർമ്മത്തെ ബാധിക്കുന്ന ഒരു ദീർഘകാല രോഗമാണ് സോറിയാസിസ്. വളരെ വ്യാപകമായി കാണപ്പെടുന്ന ചർമ്മ പ്രശ്നങ്ങളിലൊന്നാണ് ഇത്. തലയിലും മറ്റു ഭാഗങ്ങളിലും കട്ടിയുള്ള ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് ഈ രോഗത്തിൻറെ മുഖ്യലക്ഷണം. ശരീരത്തിൻറെ സ്വാഭാവികമായ സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടാൻ ഇത് കാരണമാകും. അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ ഉള്ള രോഗികളിൽ സോറിയാസിസിന് അനുബന്ധമായി സന്ധിവാതവും ഉണ്ടാകാറുണ്ട്. ഈ രോഗത്തിൻറെ കാരണങ്ങളെന്തൊക്കെയാണ്… ആഗോള ജനസംഖ്യയുടെ ഒരു ശതമാനം എങ്കിലും ഈ രോഗമുണ്ട്.

ശരീരത്തിലെ പ്രതിരോധവ്യവസ്ഥ യിൽ ഉണ്ടാകുന്ന തകരാറുകൾ വിരുദ്ധ ആഹാരങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസംഘർഷം.. ജീവിതരീതിയിലെ അനാരോഗ്യ പ്രവണതകൾ ഇവയൊക്കെ ഈ രോഗം വരാൻ ഇടയാക്കാറുണ്ട്. പാരമ്പര്യമായി സോറിയാസിസ്.. മറ്റ് ചർമരോഗങ്ങൾ..ആസ്മ തുടങ്ങിയവ ഉള്ളവർക്ക് സോറിയാസിസ് വരാൻ സാധ്യതകൾ കൂടുതലാണ്. ഈ രോഗലക്ഷണം എങ്ങനെ തിരിച്ചറിയാം… തലയുടെ പുറം ഭാഗത്തും കൈകാലുകളുടെ പുറം ഭാഗത്തും കട്ടിയുള്ള ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് ഈ രോഗത്തിൻറെ മുഖ്യലക്ഷണം.

തലയിൽ താരൻ രൂപത്തിലാണ് പലരിലും ഈ രോഗങ്ങൾ ആരംഭിക്കുക. തൊലിയിൽ നിന്ന് ചാര രൂപത്തിലുള്ള ചെതുമ്പലുകൾ പാളികൾ ആയോ ശരീരത്തിൽ നിന്നും ഇളകി വരും. തൊലി കട്ടി കൂടി രൂക്ഷം ആയിരിക്കുക.. ചൊറിച്ചിൽ.. നിറം മാറ്റം..രൂക്ഷമായ മുടികൊഴിച്ചിൽ.. ഇത്തരം ലക്ഷണങ്ങൾ ഈ രോഗം ബാധിച്ചവരിൽ കാണാറുണ്ട്. ചിലരിൽ തൊലിപ്പുറത്ത് വെളുത്തുള്ളി പറ്റിയത് പോലുള്ള പാടുകൾ ഉണ്ടാകാറുണ്ട്. സോറിയാസിസ് ആൻഡ് സന്ധിവാതം. അഞ്ചു തരം സന്ധിവാതരോഗങ്ങൾ ആണ് പ്രധാനമായും ഉള്ളത്. 60 ശതമാനം രോഗികളിലും സന്ധിവേദന ഉണ്ടാകുന്നതിനു മുൻപ് തന്നെ ചർമ്മത്തിൽ പാടുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *