മൂത്രാശയ സംബന്ധമായ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഇനി പരിഹാരം… ഇതൊന്നു ഉപയോഗിച്ചാൽ അറിയാം ഉഗ്രൻ റിസൾട്ട്…

മൂത്രത്തിൽ കല്ല്… മൂത്രത്തിൽ പഴുപ്പ്… മൂത്രക്കടച്ചിൽ… മൂത്രം ഒഴിക്കുമ്പോൾ വേദന… എന്നിങ്ങനെ മൂത്രനാളി സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഒരുപാട് പേരുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഔഷധ കൂട്ടാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇതൊരു ഔഷധക്കൂട്ട് ആയതുകൊണ്ട് തന്നെ ഇതിൻറെ അളവുകൾ എല്ലാം കൃത്യമായി ചേർത്താൽ മാത്രമേ നല്ലൊരു റിസൾട്ട് നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിങ്ങൾ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രദ്ധിക്കുക. ഇനി നമുക്ക് ഈ ഔഷധക്കൂട്ട് തയ്യാറാക്കാൻ ആവശ്യമായത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം… ഇത് തയ്യാറാക്കുന്ന ആദ്യം നമുക്ക് വേണ്ടത് 50 ഗ്രാം നെരിഞ്ഞില് ആണ്.

ഇത് തിളപ്പിച്ച് ഇതിൻറെ വെള്ളം കുടിക്കുന്നത് മൂത്രത്തിലെ പഴുപ്പ് മാറുന്നതിനു മൂത്രം ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കും. ആദ്യം തന്നെ ഒരു വലിയ ബൗളിലേക്ക് ഈ ഞെരിഞ്ഞിൽ ഇട്ടുകൊടുക്കാം. ഇനി നമുക്ക് ആവശ്യമായ വേണ്ടത് 50ഗ്രാം തഴുതാമ വേരാണ്. തഴുതാമ ക്ക് പറഞ്ഞാൽ തീരാത്ത അത്ര ഗുണങ്ങളുണ്ട്. ഇത് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരിക്കും. ഉണങ്ങിയ തഴുതാമ വേരാണ് നമുക്ക് ആവശ്യം.ഇത് ആ ബൗളിലേക്ക് ചേർത്തുകൊടുക്കാം. മൂത്രാശയ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും വളരെ ഗുണം ചെയ്യുന്നതെന്നാണ് തഴുതാമ.

നമ്മൾ ഇവിടെ പറയുന്ന സാധനങ്ങളൊക്കെ എവിടെ കിട്ടുമെന്ന് ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട… എല്ലാം അങ്ങാടി മരുന്നു കടകളിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇനി അടുത്തതായി നമുക്ക് വേണ്ടത് ചതുകുപ്പ യാണ്. 25 ഗ്രാം ചതകുപ്പ എടുത്ത് ഈ ബൗളിലേക്ക് ചേർത്തു കൊടുക്കാം. ഇനി അടുത്തതായി നമുക്ക് വേണ്ടത് 50 ഗ്രാം കടൂർ വഞ്ചിയാണ്. അതും നമുക്ക് ഈ ബൗളിലേക്ക് ചേർത്തു കൊടുക്കാം. ഇനി നമുക്ക് അവസാനമായി ചേർക്കാൻ ഉള്ളത് 50 ഗ്രാം നീർമരുത് പട്ടയാണ്. അതും ഈ ബൗളിലേക്ക് ചേർത്തുകൊടുക്കാം. ഇപ്പോൾ നമുക്ക് ഔഷധക്കൂട്ട് തയ്യാറാക്കാനുള്ള ചേരുവകൾ എല്ലാം തന്നെ റെഡി ആയി കഴിഞ്ഞു. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.