ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്… ശ്വാസകോശ ചുരുക്ക രോഗങ്ങളുടെ തുടക്കമാകാം ഒരു പക്ഷേ…

ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് സി ഒ പി ഡി അതായത് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്. മലയാളത്തിൽ അതിനെ സ്ഥായിയായ ശ്വാസകോശ ചുരുക്ക രോഗം എന്ന് പറയാം. എന്താണ് ഈ രോഗത്തിൻറെ പ്രസക്തി. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം രോഗകാരണങ്ങൾ കൊണ്ടുള്ള മരണങ്ങളിൽ ലോകത്തു ഇന്ന് നാലാം സ്ഥാനത്തു നിൽക്കുന്ന രോഗം ആണ് ശ്വാസകോശ ചുരുക്ക രോഗങ്ങൾ. ഇത് ആരിലാണ് കൂടുതലായി കാണപ്പെടുന്നത്… പുകവലിക്കാരായ പുരുഷന്മാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മറ്റുള്ളവരിലും ഈ രോഗങ്ങൾ വരാം പക്ഷേ ഏറ്റവും കൂടുതൽ ആയിട്ട് കാണുന്നത് പുകവലിക്കാരായ പുരുഷന്മാരിലാണ്.

ഇതിൻറെ പ്രധാന രോഗലക്ഷണങ്ങൾ… ചുമ.. കഫക്കെട്ട്.. ശ്വാസതടസ്സം.. എന്നിവയാണ്. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നത്… ഇത് നമുക്കറിയാം ശ്വാസകോശത്തിന് പ്രവർത്തനം അന്തരീക്ഷത്തിലുള്ള ശുദ്ധമായ ഓക്സിജൻ ഉള്ളിലേക്ക് എടുക്കുകയും ശരീരത്തിലുണ്ടാകുന്ന അശുദ്ധമായ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നതാണ്. അപ്പോൾ സി ഓ പി ഡി അഥവാ ശ്വാസകോശ തടസ്സ രോഗങ്ങൾ കൊണ്ട് ശ്വാസകോശത്തിന് ഉള്ളിൽ ഉണ്ടാക്കുന്ന ഭിത്തികളിൽ നീർവീഴ്ച ഉണ്ടാവുകയും അതിൻറെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഓക്സിജന് ശരീരത്തിനുള്ളിലേക്ക് എടുക്കുവാനും കാർബൺഡയോക്സൈഡിനെ പുറന്തള്ളാനും പറ്റാത്ത ഒരു അവസ്ഥയിലേക്ക് നമ്മുടെ ശരീരം എത്തിപ്പെടുന്നു.

പ്രധാനമായും ഇത് പുകവലിക്കാരൻ ആയ പുരുഷന്മാരിലാണ് ഇത് കണ്ടുവരുന്നത്. ഇത് സ്വയം പുകവലിക്കുന്ന ഒരാൾക്ക് ഉണ്ടാകുന്ന അസുഖമാണ്. ഇനി ഞാൻ പുകവലിച്ച് ഇല്ലെങ്കിലും എൻറെ കൂടെ നിൽക്കുന്ന ആൾ പുകവലിച്ചാൽ ഉം അത് ശ്വസിക്കുന്നതു മൂലം എനിക്ക് അസുഖങ്ങൾ വരാം. അങ്ങനെ രണ്ടുവിധത്തിലുള്ള പുകവലികൊണ്ട് ഈ അസുഖങ്ങൾ പിടിപെടാം. പുകവലി കൊണ്ട് മാത്രമാണ് ഇത് വരുന്നത്… തീർച്ചയായിട്ടും അല്ല… മറ്റൊരു പ്രധാന കാരണം അന്തരീക്ഷ മലിനീകരണമാണ്. അന്തരീക്ഷത്തിലുള്ള മലിനീകരണത്തിന് തോത് കൂടി കഴിഞ്ഞാൽ അതും ശ്വാസകോശത്തിലേക്ക് പോവുകയും ശ്വാസകോശത്തിന് ഭിത്തികളിൽ നീർവീഴ്ച ഉണ്ടാക്കുകയും അത് പതുക്കെ പതുക്കെ ഈ രോഗാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *