കൊളസ്ട്രോൾ വരാനുള്ള കാരണങ്ങളെന്തൊക്കെയാണ്… അത് കുറയ്ക്കാനുള്ള എളുപ്പ വഴികളും….

കൊളസ്ട്രോൾ പ്രശ്നങ്ങളെ എങ്ങനെ നിയന്ത്രിച്ചു നിർത്താം എന്നതിനെപ്പറ്റി ശരിയായ ഒരു ധാരണ ഇന്ന് പലർക്കും ഇല്ല. മരുന്നില്ലാതെ എങ്ങനെ കൊളസ്ട്രോൾ നിയന്ത്രിക്കാം. പ്രമേഹം പോലെ തന്നെ വളരെ സർവ്വസാധാരണമാണ് കൊളസ്ട്രോൾ പ്രശ്നങ്ങളും ഇന്ന് കേരളത്തിൽ. ഒരുകാലത്ത് 40 വയസിൽ കൂടുതൽ പ്രായമുള്ള വരെ മാത്രം ബാധിച്ചിരുന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്നു. പലരും മരുന്നു കഴിക്കുന്നവർ ഉണ്ട് അതുപോലെ തന്നെ ഭക്ഷണത്തിൽ നിയന്ത്രണവും വ്യായാമവും ഒക്കെ ചെയ്യുന്നവരുണ്ട്. പക്ഷേ പലരുടെയും കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്തുവാൻ മിക്ക ആളുകൾക്കും ബുദ്ധിമുട്ടുകൾ വരുന്ന. കൊളസ്ട്രോൾ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിച്ചു നിർത്താം എന്ന് അതിനെപ്പറ്റി ഒരു ശരിയായ ധാരണ ഇന്ന് പലർക്കും ഇല്ല.

ഇതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട് താനും. അപ്പോൾ അവയെ കുറിച്ചാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. ആദ്യം നമുക്ക് ഈ തെറ്റിദ്ധാരണകൾ എന്തൊക്കെയാണെന്ന് നോക്കാം. അതിലേറ്റവും പ്രധാനപ്പെട്ടത് നമ്മൾ ഭക്ഷണത്തിലൂടെ ഉള്ള കൊഴുപ്പുകൾ മാത്രം കുറച്ച് രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ എന്നതാണ് പലരുടെയും ഒരു കാരണം. കാരണം കൊളസ്ട്രോൾ ഒരു കൊഴുപ്പാണ് എന്ന് ഇന്ന് പലർക്കും അറിയാം. അപ്പോൾ നമ്മുടെ ആഹാരത്തിലൂടെ എത്തുന്ന കൊഴുപ്പ് കുറച്ചു കഴിഞ്ഞാൽ നമുക്ക് രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കാം എന്നാണ് മിക്ക ആളുകളും വിശ്വസിക്കുന്നത്. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഒരു ആവശ്യമായിട്ടുള്ള വസ്തുവാണ്. കൊഴുപ്പ് ഒരുപാട് കുറയ്ക്കുന്നതും ശരിയല്ല.

നമ്മുടെ ശരീരത്തിൽ ഏതാണ്ട് നമുക്ക് കിട്ടുന്ന കലോറിയുടെ 30% കൊഴുപ്പാണ് നമുക്ക് വേണ്ടത്. പക്ഷേ ഇന്ന് സംഭവിക്കുന്നത് എന്താണ് എന്ന് വച്ചാൽ നമ്മുടെ ശരീരത്തിൽ ഭക്ഷണത്തിൽ കൂടെ എത്തുന്ന കൊഴുപ്പിനെ അംശം ഏതാണ്ട് 40 മുതൽ 50 ശതമാനം വരെ ആകുന്നുണ്ട്. കാർബോഹൈഡ്രേറ്റ് 50 ശതമാനം മാത്രമേ നമ്മുടെ ഭക്ഷണത്തിൽ ആകാവൂ. അത് ഇപ്പോൾ അറുപതും എഴുപതും ആകുന്നുണ്ട്. മറ്റ് വിറ്റാമിൻ പ്രോട്ടീനും അളവുകൾ ഒക്കെ നമുക്ക് കുറഞ്ഞ ആണ് കിട്ടുന്നത്.

നമുക്ക് വേണ്ടത് ശരിക്കും ഒരു ബാലൻസ് ഡയറ്റ് ആണ്. അതായത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ എല്ലാം അതായത് കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ കൊഴുപ്പ് മറ്റ് സൂക്ഷ്മ പോഷകങ്ങൾ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമായ തോതിൽ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണത്തെ ആണ് ബാലൻസ്ഡ് ഡയറ്റ് എന്ന് പറയുന്നത്. ബാലൻസ് ഡയറ്റാണ് നമ്മുടെ ശരീരത്തിന് അത്യാവശ്യം ആയിട്ട് ഉള്ളത്. കൊഴുപ്പിനെ അംശം വളരെ തീർത്തും കുറയ്ക്കുന്നത് ശരിയല്ല.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.