നമ്മുടെ നാട്ടിൻപുറങ്ങളിൽ പൊതുവേ ഒരു പഴഞ്ചൊല്ല് പറഞ്ഞ കേൾക്കാറുണ്ട് അതാണ് മൂത്തവർ ചൊല്ലും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന്.. ഈ പഴഞ്ചൊല്ലിന്റെ അർത്ഥം എല്ലാവർക്കും അറിയാവുന്നതാണ്.. എന്നാലും അത് പറഞ്ഞുകൊണ്ട് തന്നെ ആരംഭിക്കാം.. അതായത് ഏറ്റവും മൂത്ത നെല്ലിക്കയാണ് ഏറ്റവും കൂടുതൽ കയ്പ് അനുഭവപ്പെടുന്നത്.. എന്നാൽ അത് ഒരു മിനിറ്റ് കൊണ്ട് തന്നെ ചവച്ച് കഴിക്കുമ്പോൾ പഞ്ചസാര പോലെ മധുരിക്കാൻ തുടങ്ങുന്നതാണ്…
അതുപോലെതന്നെയാണ് ഇത്തരം പ്രായമായ ആളുകളുടെ വാക്കുകൾ എന്നു പറയുന്നത്.. അവർ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ ഒരുപക്ഷേ ആദ്യം നമുക്ക് പുച്ഛം അല്ലെങ്കിൽ ദേഷ്യം ഒക്കെ തോന്നിയേക്കാം.. പ്രത്യേകിച്ചും അവരുടെ വാക്കുകൾ ചെറുപ്പക്കാരിൽ കൂടുതൽ ദേഷ്യം ഉണ്ടാക്കാറുണ്ട്.. പക്ഷേ പിന്നീട് അവർക്ക് മനസ്സിലാവും അവർ പറഞ്ഞത് തന്നെയാണ് ശരി എന്ന്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് മുതിർന്നവർ പറയുന്ന വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത 5 വസ്തുക്കളെ കുറിച്ചാണ് പറയാൻ പോകുന്നത്…
ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ വർഷങ്ങളായി ഉപയോഗിച്ച കാലപ്പഴക്കം കൊണ്ട് ഓട്ട വന്ന പാത്രങ്ങൾ.. ഇത്തരത്തിൽ സുഷിരം വീണ ഏത് പാത്രങ്ങൾ ആയാലും ശരി അവയെല്ലാം പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് മാറ്റണം.. അല്ലെങ്കിൽ അതിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ ചോരുന്നത് എപ്രകാരമാണ് അതുപോലെതന്നെ .
നിങ്ങളുടെ കൈകളും ഒരു ഓട്ടക്കൈ പോലെ മാറുന്നതാണ്.. അതുകൊണ്ടുതന്നെ നിങ്ങൾ എത്രത്തോളം കഷ്ടപ്പെട്ടാലും പണം സമ്പാദിച്ചാലും അതെല്ലാം തന്നെ കയ്യിൽ നിൽക്കാത്ത ഒരു അവസ്ഥ ഉണ്ടാവും.. വീട്ടിൽ ആഹാരം വയ്ക്കാനുള്ള അരിക്ക് വരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു സാഹചര്യം വരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..