വീട്ടിൽ വിഷുക്കണി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം.. അതുകൊണ്ടുതന്നെ രാത്രിയും പകലും തുല്യമായ ദിവസത്തെ വിഷു ആയി ആചരിക്കുന്നു.. ജ്യോതിഷപ്രകാരം രണ്ട് വിഷുദിനങ്ങൾ ഉണ്ട്.. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനെ തുലാം വിഷുവും.. ഒരു രാശിയിൽ നിന്ന് സൂര്യൻ മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നതിന് സംക്രമം എന്നാണ് പറയുന്നത്.. അതുകൊണ്ടുതന്നെ ഇത്തരം സംക്രാന്തി ദിവസങ്ങളും വളരെ പ്രാധാന്യമുള്ളത് തന്നെയാണ്.. ഈ പ്രാധാന്യമുള്ള സംക്രാന്തിയെ മഹാ വിഷു എന്നും പറയുന്നു.. ഇത്തരം വിശേഷദിവസങ്ങൾ കണ്ടുമുതലേ തന്നെ ആഘോഷിച്ചു വരുന്നതാണ്.. സംഘകാലത്തെ പല കൃതികളിലും ഇത്തരം ആഘോഷങ്ങളെക്കുറിച്ച് പരാമർശം ഉള്ളതായി കാണുന്നു.. ഇപ്പോൾ നമ്മൾ ആഘോഷിക്കുന്ന മഹാ വിഷു 24 ദിവസത്തോളം പുറകിലാണ്.. ഇപ്പോഴും മേശാദി മീനത്തിലാണ്.

   

.. പണ്ട് ഇത് മേടത്തിലായിരുന്നു അതുകൊണ്ടുതന്നെ ഇപ്പോഴും നമ്മൾ മേടത്തിൽ തന്നെ ഇത് ആഘോഷിക്കുന്നു.. ഇതേപോലെതന്നെ തുലാധി നമ്മൾ കന്നി രാശിയിൽ ആഘോഷിക്കുന്നു.. ഇന്ന് നമുക്ക് വിഷുക്കണി ഒരുക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. ആദ്യമായി പറയാൻ പോകുന്നത് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്.. .

വിഷുക്കണി ഒരുക്കുമ്പോൾ വളരെ വൃത്തിയുള്ള ഒരു സ്ഥലത്താണ് ഒരുക്കേണ്ടത്.. അത് പൂജാമുറി ആയാലും അല്ലെങ്കിൽ അതല്ലാത്ത സ്ഥലങ്ങൾ ആയാലും കൂടുതൽ വൃത്തിയുള്ളത് ആയിരിക്കണം.. അടിച്ച് തുടച്ച് വൃത്തിയാക്കി പറ്റുമെങ്കിൽ അവിടെ ചാണക വെള്ളം കൂടി തെളിക്കണം.. അതിന് കഴിയാത്ത ആളുകൾ കുറച്ച് ഉപ്പ് വെള്ളം തെളിക്കാവുന്നതാണ്.. ഒരിക്കലും വൃത്തിയില്ലാത്ത സ്ഥലത്ത് വിഷുക്കണി ഒരുക്കാൻ പാടില്ല.. കാരണം വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ നെഗറ്റീവ് എനർജികൾ ധാരാളം ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….