പൂജ മുറികളിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

വീട്ടിൽ പൂജാമുറി ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.. പൂജ മുറിയിൽ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കാൻ സാധിക്കില്ല.. ചില വിഗ്രഹങ്ങൾ ഒഴിവാക്കേണ്ടത് ഉണ്ട്.. ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഒരിക്കലും പുറം തിരിച്ച് വയ്ക്കാൻ പാടില്ല.. അല്ലെങ്കിൽ പുറംതിരിഞ്ഞു നിൽക്കുന്ന രീതിയിലുള്ള വിഗ്രഹങ്ങൾ അല്ലെങ്കിൽ ഫോട്ടോ ഒന്നും തന്നെ പൂജാമുറികളിൽ വയ്ക്കരുത്.. ഏത് ഭാഗത്തുനിന്നും നോക്കിയാലും ദൈവങ്ങൾ പുറംതിരിഞ്ഞു നിൽക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ ഒരിക്കലും പാടില്ല… .

   

അതുകൂടാതെ താന്ത്രിക വിധിപ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ പൂജ മുറിയിൽ വയ്ക്കാൻ പാടില്ല.. പൂജയും താന്ത്രികവും പഠിച്ച ബ്രാഹ്മണരിൽ ചിലർ വീട്ടിൽ ഇത്തരം വിഗ്രഹങ്ങൾ പ്രതീക്ഷിച്ച പൂജിക്കുന്ന രീതികൾ ഉണ്ട്.. എന്നാൽ ഇതൊന്നും പഠിക്കാത്ത സാധാരണക്കാർക്ക് പൂജ മുറിയിൽ വച്ചിരിക്കുന്ന വിഗ്രഹങ്ങൾക്ക് മുന്നിൽ വിളക്കുകൾ വെച്ച് പ്രാർത്ഥിക്കുകയും വിശേഷദിവസങ്ങളിൽ മാലകൾ ചാർത്തുകയും ചെയ്യാം.. അതുപോലെതന്നെ പൂജാമുറിയിൽ ഒരേ ദൈവത്തിൻറെ തന്നെ രണ്ടു വിഗ്രഹങ്ങൾ അല്ലെങ്കിൽ ചിത്രങ്ങളോ പാടില്ല..

അല്പം വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും ഒരേ ദൈവത്തിൻറെ തന്നെ ഒന്നിൽ കൂടുതലുള്ള ചിത്രങ്ങൾ അല്ലെങ്കിൽ വിഗ്രഹങ്ങൾ ഒരിക്കലും വയ്ക്കരുത്.. ഒരു ദൈവത്തിൻറെ തന്നെ ഒരു വിഗ്രഹവും ഒരു ചിത്രവും ആകാം.. പൊട്ടുകയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാഗം അടർന്നു പോകുകയോ ചെയ്ത വിഗ്രഹങ്ങൾ അല്ലെങ്കിൽ ഫോട്ടോകൾ യാതൊരു കാരണവശാലും പൂജാമുറികളിൽ സൂക്ഷിക്കരുത്…

കൂടാതെ സംഹാരം ചെയ്യുന്ന അല്ലെങ്കിൽ യുദ്ധം ചെയ്യുന്ന ദൈവത്തെ പൂജാമുറിയിൽ ഒരിക്കലും വയ്ക്കാൻ പാടില്ല.. ഉദാഹരണമായി പറയുകയാണ് എങ്കിൽ ഭദ്രകാളി അസുരനെ നിഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ ഒരിക്കലും പൂജാമുറിയിൽ വയ്ക്കാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….