വീട്ടിലെ മക്കളിൽ തന്നെ ഏറ്റവും ഇളയവനായ എനിക്ക് അന്ന് വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ അനുഭവപ്പെട്ടിരുന്നില്ല.. പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് തന്നെ ഒരു അഹങ്കാരം എന്നിൽ ഉടലെടുത്തിരുന്നു.. അതുകൊണ്ടുതന്നെ എനിക്ക് ക്ലാസ്സിൽ അധികം നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല.. ഞാനെപ്പോഴും തനിയെയാണ് ഭക്ഷണം കഴിച്ചിരുന്നത് അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ബെല്ല് അടിച്ചു കഴിഞ്ഞാൽ ഗ്രൗണ്ടിലുള്ള.
മാവിൻ ചോട്ടിൽ പോയി ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.. എനിക്ക് മറ്റുള്ളവരുടെ കൂടെ കഴിക്കാൻ തീരെ താല്പര്യവും ഉണ്ടായിരുന്നില്ല.. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ബെല്ലടിച്ചപ്പോൾ ഞാൻ എൻറെ ഭക്ഷണവുമായി ആ ഒരു മാവിൻ ചുവട്ടിലേക്ക് പോയി.. അവിടെയിരുന്ന് കഴിക്കാൻ വേണ്ടി എൻറെ ഭക്ഷണം പാത്രം തുറന്നതും എൻറെ മുൻപിലേക്ക് ഒരു പെൺകുട്ടി വന്ന് എന്നെ തന്നെ നോക്കി നിൽക്കുകയാണ്..
എനിക്ക് അവളെ കണ്ടപ്പോൾ ആകെ ദേഷ്യമാണ് തോന്നിയത് പക്ഷേ അവളുടെ കണ്ണുകൾ മൊത്തം എൻറെ ഭക്ഷണത്തിലായിരുന്നു.. എനിക്ക് ദേഷ്യം വന്നതുകൊണ്ട് തന്നെ എൻറെ കൺമുന്നിൽ നിന്നും പോകാൻ ഞാൻ അവളോട് ആവശ്യപ്പെട്ടു.. ഞാൻ ദേഷ്യപ്പെട്ട് അത് പറഞ്ഞതും അവളുടെ കണ്ണുകൾ വല്ലാതെ നിറയുന്നുണ്ടായിരുന്നു.. അവൾ കരയുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ പേടി തോന്നി.. ഞാൻ ഉടനെ തന്നെ അവളോട്.
കുറച്ച് സൗമ്യമായി ചോദിച്ചു എന്തിനാണ് കുട്ടി കരയുന്നത്.. അപ്പോൾ അവൾ അവളുടെ കീറിയ തട്ടം മറച്ചുകൊണ്ട് എന്നോട് ചോദിച്ചു എനിക്ക് ഇത്തിരി ചോറ് തരുമോ.. അവളുടെ ആ ഒരു ചോദ്യം എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.. എനിക്ക് സ്വന്തമായിട്ട് ഒരു അനിയത്തി ഇല്ലാതിരുന്നപ്പോൾ അവളിൽ ഞാനൊരു അനിയത്തിയെ കണ്ടെത്താൻ തുടങ്ങി.. ഞാൻ ഉടനെ തന്നെ അവളോട് പറഞ്ഞു നിൻറെ പാത്രം എടുത്തിട്ട് വാ.. ഞാനത് പറയേണ്ട താമസം അവൾ അവളുടെ പാത്രം എടുക്കാൻ വേണ്ടി തിടുക്കത്തിൽ ഓടി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….