ശ്രീധരൻ നായരും മകളായ അമൃതയും ഒരു യാത്രയിൽ ആയിരുന്നു.. ഇന്ന് അവരുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ്.. അയാള് പെട്ടെന്ന് തൻറെ മകളെ നോക്കി തൻറെ ചുമലിൽ തല ചായ്ച്ചുകൊണ്ട് അവൾ ഉറങ്ങുകയാണ്.. പെട്ടെന്ന് അയാളുടെ ഓർമ്മകൾ കുറച്ചു വർഷം പുറകിലേക്ക് പോയി.. അവൾക്ക് നാലു വയസ്സു മാത്രം പ്രായമുള്ളപ്പോൾ മരിച്ചതാണ് അവളുടെ അമ്മ.. പിന്നീട് ഈ ലോകത്ത് എനിക്ക് അവളും അതുപോലെ അവൾക്ക് ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അതായിരുന്നു ഞങ്ങളുടെ സന്തോഷവും.. അവൾക്ക് കല്യാണ പ്രായം എത്തിയപ്പോൾ ഒരുപാട് ആലോചനകൾ വരുന്നുണ്ടായിരുന്നു..
പക്ഷേ എല്ലാവരും ഒരുപാട് സ്ത്രീധനം ചോദിച്ചു വന്നവരായിരുന്നു.. പിന്നീട് ഒരു കല്യാണ ആലോചന വന്നിരുന്നു അവർക്ക് സ്ത്രീധനം ഒന്നും വേണ്ട പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞു.. അതുകൊണ്ടും അതുപോലെതന്നെ അവിടെ അവൾക്ക് ഒരു അമ്മയെ കിട്ടും എന്നുള്ള ആശ്വാസമായിരുന്നു എനിക്ക്.. ഞാൻ ഒന്നും ആലോചിക്കാതെ തന്നെ അവളുടെ കല്യാണം നടത്തി.. തനിക്ക് ആകെയുള്ള ഒരേയൊരു മകൾ ആയതുകൊണ്ട് തന്നെ വളരെ ഗംഭീരമായി തന്നെ കല്യാണം നടത്തി.. കല്യാണം കഴിഞ്ഞ് അവൾ പോകുമ്പോൾ എനിക്ക് വല്ലാത്ത ഒരു വിഷമമാണ് ഉണ്ടായിരുന്നത്..
അവളും കൂടി പോയപ്പോൾ വീട്ടിൽ ഞാൻ തനിച്ചായതുപോലെ തോന്നി.. ഒരു ദിവസം ഞാൻ രണ്ട് നേരം ഫോൺ വിളിച്ച് അന്വേഷിക്കാൻ ഉണ്ടായിരുന്നു.. കല്യാണം കഴിഞ്ഞ് ആകെ ഒരുവട്ടം മാത്രമേ വീട്ടിലേക്ക് വന്നിട്ടുള്ളൂ.. എല്ലാദിവസവും വിളിക്കാറുണ്ടായിരുന്നു അതുപോലെതന്നെ കഴിഞ്ഞദിവസം വിളിച്ചപ്പോൾ ശ്യാമിന്റെ അമ്മയാണ് ഫോൺ എടുത്തത്.. ഫോൺ എടുത്ത പാടെ എന്നോട് പറഞ്ഞു എന്തിനാ നായരെ ഇങ്ങനെ എപ്പോഴും എപ്പോഴും ഫോൺ വിളിച്ച് ശല്യം ചെയ്യുന്നത്.. അല്ലെങ്കിൽ തന്നെ അവൾ അടുക്കളയിലെ തീരെ കയറാറില്ല എപ്പോഴും ഒരു ബുക്കും പിടിച്ച് ഇരിക്കുന്നത് കാണും..
അതിന്റെ ഇടയിൽ നിങ്ങൾ ഫോൺ കൂടി വിളിച്ചാൽ പിന്നെ അവൾ ഈ വീട്ടിലെ ഒരു പണി ചെയ്യില്ല.. അങ്ങനെ പറഞ്ഞതിനുശേഷം ഞാൻ പിന്നീട് അവളെ വിളിച്ചില്ല പക്ഷേ എന്തോ എനിക്ക് അവളുടെ ശബ്ദം കേൾക്കാതെ വീട്ടിലിരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്തിന് ഉറങ്ങാൻ പോലും കഴിയുന്നില്ലാ.. അതുകൊണ്ടുതന്നെ ഞാൻ ഒരു കാര്യം തീരുമാനിച്ചു എന്തായാലും അവിടെ പോയി മോളെ ഒന്ന് കണ്ടിട്ട് വരാം എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….