ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ എന്തിനാണ് ദിവസവും ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ശരിയായ ഊർജ്ജം നിലനിർത്തുവാനും അതുപോലെതന്നെ ശരീരത്തിൻറെ ആരോഗ്യകരമായ വളർച്ചയ്ക്കും അതുപോലെ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വൈറ്റമിൻസും എല്ലാം ലഭിക്കുന്നതിനും അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകളെല്ലാം പരിഹരിക്കുന്നതിനും നമ്മുടെ ആരോഗ്യം നല്ലപോലെ നിലനിർത്തുവാനും വേണ്ടിയാണ് നമ്മൾ ദിവസവും ആഹാരം കഴിക്കുന്നത്..
പണ്ടുകാലങ്ങളിൽ എല്ലാം എല്ലുമുറിയെ പണി ചെയ്ത് അത്രയും പോഷകസമൃദ്ധമായ കീടനാശിനികളോ കെമിക്കലുകളും ഒന്നും ഇല്ലാത്ത നല്ല നല്ല ഭക്ഷണങ്ങൾ ആയിരുന്നു നമ്മൾ കഴിച്ചു കൊണ്ടിരുന്നത്.. അതുകൊണ്ടുതന്നെ മനുഷ്യർക്കെല്ലാം ആരോഗ്യവും ആയുസ്സും കൂടുതലായിരുന്നു.. അതുപോലെതന്നെ പണ്ട് ഓപ്ഷൻസ് ഒന്നുമില്ല നമുക്ക് കിട്ടുന്നത് എന്താണ് അതുമാത്രമായിരുന്നു അന്നന്ന് ഭക്ഷിച്ചിരുന്നത്.. പക്ഷേ ഇന്നത്തെ ഒരു കാലഘട്ടത്തിൽ അങ്ങനെയല്ല ഓരോ ആളുകളും സെലക്ടീവ് ഭക്ഷണങ്ങളാണ് കഴിക്കുന്നത്..
അതുമാത്രമല്ല ഭക്ഷണങ്ങളിൽ പലതരം ശരീരത്തിന് ദോഷങ്ങൾ വരുത്തുന്ന വസ്തുക്കളുടെ ഉപയോഗം കൂടുതലായിരിക്കും മാത്രമല്ല പ്രോട്ടീൻ നല്ല പോലെ കുറഞ്ഞിരിക്കുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുന്നതിന്റെ പ്രധാന ലക്ഷ്യം പോലും ആളുകൾക്ക് അറിയുന്നില്ല..ഇതൊക്കെ കൊണ്ടുതന്നെയാണ് നമുക്ക് ഒരുപാട് മാരകമായ അസുഖങ്ങൾ പിടിപ്പെടുന്നത്.. ഇന്ന് പല ആളുകളും ഭക്ഷണത്തിന്റെ നിറം അല്ലെങ്കിൽ രുചി മണം തുടങ്ങിയവയെല്ലാം നോക്കിയിട്ടാണ് ഭക്ഷണം കഴിക്കുന്നത് അല്ലാതെ അതിൻറെ ഗുണമോ ഇത് നമ്മൾ കഴിച്ചാൽ നമ്മുടെ ശരീരത്തിന് എന്താണ് ലഭിക്കുന്നത് എന്നൊന്നും അറിഞ്ഞിട്ടില്ല..
ഇത്തരം ഫാസ്റ്റ് ഫുഡ് പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് നമ്മുടെ ശരീരത്തിന് ദോഷങ്ങൾ വരുത്തുക മാത്രമല്ല ചെയ്യുന്നത് നമ്മളെ പല മാരകമായ അസുഖങ്ങളിലേക്ക് നയിക്കുകയും നിത്യ രോഗി ആക്കുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് നമ്മൾ നമ്മുടെ ഭക്ഷണരീതികളിൽ ഇനി പറയാൻ പോകുന്ന ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ നമുക്ക് ഭാവിയിൽ വരാനിരിക്കുന്ന പലതരം ലൈഫ് സ്റ്റൈൽ ഡിസീസസിൽ നിന്നും രക്ഷനേടാം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/K5PlpI93rb8